ബലാത്സംഗ കേസ് പ്രതി 14 വർഷശേഷം അറസ്​റ്റിൽ

മംഗളൂരു: ബലാത്സംഗ കേസിൽ മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ്ചെയ്തു. നെക്കലാടി ബെത്തലപ്പുവിലെ ഹിതേശാണ് (37) അറസ്റ്റിലായത്. 2004ൽ സുഹൃത്ത് ഗിരീശുമായി ചേർന്ന് ബെൽത്തങ്ങാടി കാരായയിലെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഭർത്താവി​െൻറയും മക്കളുടെയും മുന്നിൽ ബലാത്സംഗംചെയ്തു എന്നാണ് കേസ്. വിവരം ലഭിച്ചതിനെത്തുടർന്ന് ബംഗളൂരുവിൽചെന്നാണ് അറസ്റ്റ്ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.