22ന് ബാങ്കിലേക്ക് മാർച്ച് കാസർകോട്: വർഷങ്ങൾക്കുമുമ്പ് കവർച്ച നടന്ന എരിയാൽ കുഡ്ലു സഹകരണ ബാങ്കിലെ ഇടപാടുകാർക്ക് സ്വർണം തിരിച്ചുനൽകിയില്ല. ബാങ്കില്‍ നിന്ന് 2001ലും 2015ലുമായി ആയിരത്തിലധികം പേരുടെ സ്വര്‍ണം മോഷണം പോയിരുന്നു. പ്രതികളെ പിടികൂടുകയും തൊണ്ടിമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തെങ്കിലും ഇടപാടുകാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2001ല്‍ കവർച്ചക്കിരയായ 153 പേര്‍ക്ക് സ്വര്‍ണം തിരിച്ച് നല്‍കാനുണ്ട്. ഇടപാടുകാര്‍ പലതവണ ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പൊലീസിനെ മധ്യസ്ഥരാക്കി ഒഴിവാക്കുകയാണുണ്ടായത്. ഒടുവിൽ ഇടപാടുകാരും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയുണ്ടാക്കി. മാസങ്ങൾക്ക് മുമ്പ് ബാങ്ക് ഉപരോധിക്കുന്നതുൾപ്പടെയുള്ള സമരങ്ങൾ നടത്തി. സമരം തുടർന്നപ്പോൾ പൊലീസ് എത്തി പരിഹാരംകാണാമെന്ന് ഉറപ്പ് നൽകി സമരക്കാരെ നീക്കി. അന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീല്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഒന്നും നടന്നില്ല. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡൻറിെൻറ സാന്നിധ്യത്തില്‍ ഇടപാടുകാരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളും ചേർന്ന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. അനാസ്ഥ തുടരുന്നതിനാൽ കുഡ്ലു സഹകരണ ബാങ്കിലേക്ക് മാർച്ച് 22ന് ബഹുജന മാർച്ച് നടത്താൻ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിെൻറ ചേംബറിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇടപാടുകാർക്ക് നഷ്ടപ്പെട്ട മുഴുവൻ സ്വർണവും ഉടൻ തിരിച്ചുനൽകുക, ബാങ്ക് മുൻ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തുന്നത്. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.എ. ജലീൽ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ, ആക്ഷൻ കമ്മിറ്റി കൺവീനർ ഖലീൽ എരിയാൽ, എസ്.എച്ച്. ഹമീദ്, റഫീഖ് കുന്നിൽ, ഉമേഷ് കടപ്പുറം, നിസാർ കുളങ്കര, ഉമൈറ ഹബീബ്, നാം ഹനീഫ് എന്നിവർ സംബന്ധിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് എരിയാൽ ടൗണിൽനിന്നും മാർച്ച് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.