കുതിർമ്മൽ തെയ്യംകെട്ടിന് കൂവം അളന്നു

പാലക്കുന്ന്: പട്ടത്താനം കുതിർമ്മൽ തറവാട്ടിൽ ഏപ്രിൽ 10 മുതൽ 12വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളക്കൽ നടന്നു. കുണ്ടംകുഴി പഞ്ചലിംേഗശ്വര ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കോട്ടപ്പാറ, കുന്നുമ്മൽ, തൈവളപ്പ് തറവാടുകൾ എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴിയും കീഴൂർ ധർമശാസ്ത, പനയാൽ മഹാലിംഗേശ്വര, അച്ചേരി മഹാവിഷ്ണു, ഉദയമംഗലം മഹാവിഷ്ണു, കരിപ്പോടി ശാസ്താവിഷ്ണു, അരവത്തു സുബ്രഹ്മണ്യ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴിയും കൂവം അളന്നു. പാലക്കുന്ന് ഭഗവതി ക്ഷേത്രമടക്കം ആറു ദേവസ്ഥാനങ്ങളിലേക്ക് ദീപത്തിന് എണ്ണയും കൊപ്പൽ യജമാനനും പട്ടത്താനം ഗുളികന് കലശവും പ്രാർഥനയായി നൽകും. കൈവീതിനായി തെയ്യംകൂടലിനും മറപിളർക്കലിനും 21 ഇടങ്ങഴി വീതം അളന്നു. തറവാട്ട് കാരണവർ തൊട്ടിയിൽ ഗോപാലനാണ് കൂവം അളന്നത്. ചെയർമാൻ മുങ്ങത്ത് ദാമോദരൻ നായർ, വർക്കിങ് ചെയർമാൻ കെ.ബാലകൃഷ്ണൻ, ജനറൽ കൺവീനർ ബാലകൃഷ്ണൻ കേവീസ്, ദാമോദരൻ കൊപ്പൽ, എ.വി. ഹരിഹരസുതൻ, പ്രഭാകരൻ പാറമ്മൽ, രാമുണ്ണി മലാങ്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.