കാസര്‍കോട്: തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വീടുകൾ തകർന്നു. ഉളിയത്തടുക്ക ബിലാല്‍ നഗര്‍ ജൗക്ക് വളപ്പിലെ അലാവുദ്ദീെൻറ വീടിെൻറ ചുമരിന് വിള്ളലുണ്ടായി. ഇവിടെ വയറിങ്ങും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടുക്കത്തുബയൽ ഗോളിത്താടി അബ്ദുൽ ഖാദറിെൻറ വീടിന് മുകളിൽ തെങ്ങ് കടപുഴകി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആറാം നിലയില്‍ അത്യാഹിത വിഭാഗത്തിെൻറ പുറത്തെ മുറിയുടെ ചില്ലുകള്‍ തകര്‍ന്നു. പൈക്ക ചാത്തപ്പാടിയില്‍ സാറയുടെ വീടിെൻറ മുകളില്‍ മരം വീണ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. പെരഡാലയിലെ കമലയുടെ വീടിെൻറ ജനല്‍ഗ്ലാസ് തകര്‍ന്നു. വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു. മയ്യള കണ്ണംകോട് പട്ടികവര്‍ഗ കോളനിയിലെ മീനാക്ഷിയുടെ വീടിെൻറ മേല്‍ക്കൂര തകര്‍ന്നു. പൈക്ക ചാത്തപ്പടിയില്‍ വ്യാപകമായി കൃഷിനശിച്ചു. അഡൂര്‍ ചീനപ്പാടിയില്‍ സി.കെ ഇബ്രാഹീമിെൻറ കോണ്‍ക്രീറ്റ് വീടിന് വിള്ളലുണ്ടായി. ടി.വി അടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. മുന്നാട് തട്ടുമ്മലിലെ സി. രാമെൻറ വീട് മരംവീണ് തകര്‍ന്നു. സരോജിനിയുടെ ശൗചാലയവും താനത്തിങ്കാല്‍ നാരായണെൻറ വീടും കാറ്റില്‍ തകര്‍ന്നു. പുത്ത്യയിലെ ചാത്തുക്കുട്ടിയുടെ നൂറിലേറെ നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. പുത്ത്യയിലെ ശ്രീദേവിയുടെ 35 കവുങ്ങുകളും അഞ്ചു തെങ്ങുകളും നശിച്ചു. പാലക്കുണ്ട് രാജന്‍, വി.കെ. വാമനന്‍, രാജന്‍, ടി. ചന്ദ്രന്‍, തട്ടുമ്മല്‍ നാണു, കാവുങ്കാല്‍ നാരായണന്‍ എന്നിവരുടെ നിരവധി വാഴ, കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു. കുറ്റിക്കോലിലെ വിവിധ ഭാഗങ്ങളിലും മഴ കനത്തനാശം വിതച്ചു. വെള്ളാലയില്‍ നിരവധി പേരുടെ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമുണ്ടായി. കുലക്കാറായ 500 വാഴയും ഏത്തടുക്ക, നേരപ്പാടി, തമ്പ് എന്നിവിടങ്ങളില്‍ കവുങ്ങുകളും കടപുഴകി. നാരമ്പാടി മയ്യളയില്‍ രാമകൃഷ്ണ റൈയുടെ പറമ്പിലെ നിരവധി കവുങ്ങുകള്‍ പൊട്ടിവീണു. മരുതംകരയില്‍ 100 റബര്‍, നിരവധി കവുങ്ങ്, കശുമാവ് എന്നിവ നശിച്ചു. ചാത്തപ്പാടിയിലെ രാജേഷിെൻറ 50 സെൻറ് കൃഷിയിടം നശിച്ചു. പാവക്ക, വെണ്ട, പടവലം തുടങ്ങിയ കൃഷികളാണ് നശിച്ചത്. മുന്നാട്, പാലക്കുണ്ട്, അരിച്ചപ്പ്, പുളിയാര്‍ക്കല്ല്, അടുക്കം, തട്ടുമ്മല്‍, മുന്നാട് വയല്‍, വടക്കേക്കര, മുണ്ടോട് എന്നിവിടങ്ങളിലും കാര്‍ഷിക വിളകള്‍ക്ക് വന്‍നാശനഷ്ടം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.