കാസർകോട്: ജില്ലയിലെ സമുന്നത സി.പി.എം നേതാവ് പി. രാഘവൻ നേതൃനിരയിൽനിന്ന് പിൻവലിയുന്നതായി സൂചന. പാർട്ടി കോൺഗ്രസ് പ്രതിനിധിയായി അദ്ദേഹത്തെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തിരുന്നു. എന്നാൽ, വൈമനസ്യം നേതൃത്വത്തെ അറിയിച്ചതിനെ തുടർന്ന് പകരം പ്രതിനിധിയായി ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. കുഞ്ഞിരാമനെ നിശ്ചയിച്ചു. കെ.വി. കുഞ്ഞിരാമെൻറ പേരിൽ ഹൈദരാബാദിലേക്കുള്ള യാത്രാടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇടതുമുന്നണി ജില്ല കൺവീനർ കൂടിയായ പി. രാഘവൻ ഇപ്പോൾ വിദേശത്താണുള്ളത്. മാർച്ച് 31ന് തിരിച്ചെത്തും. ജില്ല സെക്രേട്ടറിയറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്ന ജില്ല കമ്മിറ്റിയോഗം ഇന്ന് ചേരുകയാണ്. പി. രാഘവനെ ജില്ല സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്തുമോയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. രാഘവെൻറ അസാന്നിധ്യം അദ്ദേഹത്തെ ഒഴിവാക്കുന്നതിന് എളുപ്പവഴിയാണ്. എ.കെ. നാരായണൻ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ പകരം ആര് എന്ന ചോദ്യത്തിന് ജില്ലയിലെ സി.പി.എമ്മിന് പി. രാഘവൻ എന്ന ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, സംസ്ഥാന നേതൃത്വത്തിെൻറ അപ്രതീക്ഷിത ഇടപെടലിൽ രാഘവന് സെക്രട്ടറി സ്ഥാനം ലഭിച്ചില്ല. വി.എസ് പക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനിടയിൽതന്നെ വി.എസ് പക്ഷക്കാരൻ എന്ന് പറഞ്ഞുകേട്ടിരുന്ന കെ.പി. സതീഷ് ചന്ദ്രനെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുകയും ചെയ്തതോടെ പി. രാഘവെൻറ പാർട്ടിയിലെ പടിയിറക്കം ആരംഭിച്ചു. പിന്നീടുള്ള സെക്രേട്ടറിയറ്റ് യോഗങ്ങളിൽ മിക്കതിലും രാഘവൻ പെങ്കടുത്തില്ല. രാഘവനെ വെട്ടിയ പിണറായി വിജയൻ മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്രയിൽ പി. രാഘവൻ പെങ്കടുത്തുമില്ല. യാത്രക്ക് കാസർകോട്ട് നൽകിയ സ്വീകരണത്തിൽ കുടുംബസമേതം പെങ്കടുത്ത രാഘവൻ പിൻനിരയിലാണ് നിലയുറപ്പിച്ചത്. ജില്ല നേതൃത്വം തുടർന്ന് രാഘവെൻറ നീക്കങ്ങളെ മുഖവിലക്കെടുത്തില്ല. ബേഡകത്ത് പി. ഗോപാലൻ മാസ്റ്റർ പുറത്തുപോകുന്നതിന് മുഖ്യ പങ്കുവഹിച്ചു എന്ന് അറിയപ്പെട്ടയാളുമാണ് രാഘവൻ. ഇന്ന് നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ സെക്രേട്ടറിയറ്റിലേക്ക് എടുത്താലും ഇല്ലെങ്കിലും പ്രശ്നമല്ല എന്ന നിലയിലാണ് അദ്ദേഹം ഗൾഫിലേക്ക് പുറപ്പെട്ടത്. തൃശൂർ സംസ്ഥാന സമ്മേളനത്തിൽ സി.എച്ച്. കുഞ്ഞമ്പുവിനെ സംസ്ഥാന കമ്മിറ്റിയിൽ എടുത്തതോടെ പാർട്ടിക്ക് തന്നോടുള്ള സമീപനം അദ്ദേഹത്തിന് പൂർണമായും ബോധ്യപ്പെട്ടു. ഉന്നതനായ സി.െഎ.ടി.യു നേതാവ് എന്ന പദവിയാണ് ഇപ്പോൾ പി. രാഘവനുള്ളത്. എണ്ണമറ്റ സഹകരണ സ്ഥാപനങ്ങൾ വഴി സി.പി.എമ്മിന് കേഡർമാരെ സൃഷ്ടിച്ചുകൊടുത്ത പി. രാഘവെൻറ വേദനയോടെയുള്ള പടിയിറക്കം സി.പി.എമ്മിലെ കുറച്ചുപേരെയെങ്കിലും നോവിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.