സാമുദായിക സൗഹാർദം തകർക്കാൻ ആർ.എസ്.എസും എസ്.ഡി.പി.െഎയും ശ്രമിക്കുന്നു -ആർ.ബി. ശ്രീകുമാർ കാസര്‍കോട്: കേരളത്തിലെ സാമുദായിക സൗഹാർദവും പുരോഗതിയും തകർക്കാൻ ആർ.എസ്.എസും എസ്.ഡി.പി.െഎയും ഒരുപോലെ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞു. ചൂരി മഹല്ല് ഫെഡറേഷെൻറ ആഭിമുഖ്യത്തില്‍ ചൂരി ജങ്ഷനില്‍ നടത്തിയ റിയാസ് മൗലവി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇസ്ലാമിെൻറ സ്വാധീനം സാമൂഹികപരവും ആത്മീയ പരവുമാണ്. കേരളത്തിെൻറ പുരോഗതിക്കും ഇവിടെ സാമുദായിക സൗഹാര്‍ദം നിലനില്‍ക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. കാസര്‍കോട് മേഖലയില്‍ വര്‍ഗീയ കലാപം ഉണ്ടായപ്പോഴൊക്കെ അതിനെ തടുത്തുനിര്‍ത്താന്‍ മുസ്‌ലിം ലീഗിെൻറ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ഫുജൈറ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, അഡ്വ. സി. ഷുക്കൂര്‍, പഴയ ചൂരി ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാർ, ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് മൂസ ഫൈസി, മീപ്പുഗുരി രിഫായിയ്യ മസ്ജിദ് ഖത്തീബ് റഫീഖ് ബാഖവി, പാറക്കെട്ട് ബദര്‍ മസ്ജിദ് ഖത്തീബ് പി.കെ. മുഹമ്മദ് മിസ്ബാഹി, സുബൈര്‍ മുസ്‌ലിയാർ, നാസര്‍ സഖാഫി, ഗഫൂര്‍ ചൂരി, ഹാരിസ് ചൂരി, സത്താര്‍ കറന്തക്കാട്, എം.എ. അബ്ദുറഹ്മാന്‍ ഹാജി, എസ്.കെ. ഹസന്‍, ഹമീദ് ഹാജി, സുബൈര്‍ ചൂരി, അബ്ദുല്ല പാറക്കെട്ട്, മുഹമ്മദ് കുഞ്ഞി പാറെക്കട്ട്, അബ്്ദു മാസ്തിക്കുണ്ട് എന്നിവർ സംസാരിച്ചു. മുഹമ്മദലി ചൂരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.