തളിപ്പറമ്പ്: സി.പി.എമ്മിെൻറ സമരത്തെയും സമരചരിത്രത്തെയും മറന്നുപോയതുകൊണ്ടാണ് വയൽക്കിളികൾ മന്ത്രിക്ക് വയൽ കഴുകന്മാരാവുന്നതെന്ന് കീഴാറ്റൂർ വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ. കീഴാറ്റൂരിൽ വയൽക്കിളികളല്ല, വയൽക്കഴുകന്മാരാണ് സമരം നടത്തുന്നതെന്ന മന്ത്രി ജി. സുധാകരെൻറ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സി.പി.എം അതിെൻറ മുൻകാല സമരചരിത്രത്തിെൻറ മുഖത്ത് കാർക്കിച്ചുതുപ്പുകയാണ്. മന്ത്രി ജി. സുധാകരന് തിമിരം ബാധിച്ചിരിക്കുന്നു. അടിയന്തരശസ്ത്രക്രിയ അനിവാര്യമാണ്. സമരത്തെ അധിക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി പിൻവലിക്കണം. മന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല. വയലിൽനിന്ന് അവസാനത്തെ വയൽക്കിളിയെയും പൊലീസ് കൂട്ടിലടച്ചു കൊണ്ടുപോയശേഷമാണ് സമരപ്പന്തൽ കത്തിച്ചത്. അത് അവരിലെ ഫാഷിസ്റ്റ് മനോഭാവത്തിെൻറ ഭാഗമാണ്. സമരങ്ങളിലൂടെ വളർന്നുവന്ന മേഖലയിലെ ഉന്നതനേതാക്കളാണ് അതിന് നേതൃത്വം കൊടുത്തത്. ബൈപാസ് അലെയിൻമെൻറിനെതിരെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് നേരിടേണ്ടിവന്ന നിവൃത്തികേട് കേരളം കണ്ടതാണെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.