അംഗീകാരം റദ്ദാക്കൽ: നേട്ടം പൊതുവിദ്യാലയങ്ങൾക്ക്​

കാസർകോട്: 96 സ്കൂളുകളുടെ അംഗീകാരം റദ്ദാകുേമ്പാൾ നേട്ടം സർക്കാർ സ്കൂളുകൾക്ക്. 2017--18 അധ്യയനവർഷത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഒന്നാംക്ലാസിൽ 12,198 കുട്ടികൾ പൊതുവിദ്യാലയത്തിൽ അധികമായി ചേർന്നിട്ടുണ്ട്. കൂടാതെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ രണ്ടുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ താഴ്ന്ന ക്ലാസുകളിൽനിന്ന് പ്രമോഷൻ കിട്ടിവന്ന കുട്ടികളെ കൂടാതെ 1,45,208 കുട്ടികൾകൂടി അധികമായി പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ടെന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എക്ക് നിയമസഭ ചോദ്യത്തിന് ലഭിച്ച മറുപടിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.