96 സ്​കൂളുകളുടെ അംഗീകാരം റദ്ദാക്കും; നടപടി ഇന്നുമുതൽ

കാസർകോട്: ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 96 സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ നോട്ടിസ് നൽകും. കഴിഞ്ഞവർഷം ജില്ലയിൽ 16 സ്കൂളുകൾ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ചില മാനേജ്മ​െൻറുകൾ കോടതിയെ സമീപിച്ചതി​െൻറ അടിസ്ഥാനത്തിൽ 2018 മാർച്ച് വരെ കോടതി സ്റ്റേ അനുവദിച്ചു. 31 എണ്ണമുള്ള കാസർകോട് ഉപജില്ലയിലാണ് കൂടുതൽ അനധികൃത സ്കൂളുകൾ. കുറവ് ചിറ്റാരിക്കാലിലും -അഞ്ചെണ്ണം. മഞ്ചേശ്വരം- 14, ബേക്കൽ- 11, ഹോസ്ദുർഗ്- 20, ചെറുവത്തൂർ- എട്ട്, കുമ്പള- ഏഴ് എന്നിങ്ങനെയാണ് എണ്ണം. എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂളുകൾ ഇക്കൂട്ടത്തിലുണ്ട്. കൂടുതലും എൽ.പിയാണ്. എൽ.കെ.ജി, യു.കെ.ജി വിഭാഗം സ്കൂളുകൾ വേറെയുമുണ്ട്. സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണെന്ന് അവകാശപ്പെടുന്ന രണ്ട് ഡസനിലേറെ എൽ.പി, യു.പി സ്കൂളുകളും ജില്ലയിലുണ്ട്. പാർലമ​െൻറ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചാണ് കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾ പ്രകാരമല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ നടപടി ആരംഭിച്ചത്. ഈമാസം തീരുന്നതോടെ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുമെന്നും തുടരാൻ നിയമസാധുതയില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുമെന്നും അറിയിച്ച് ഒരിക്കൽകൂടി നോട്ടിസ് അയക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.