ജയരാജനെതിരായ ക്വ​േട്ടഷൻ: അടിയൊഴുക്കുകൾ അവ്യക്തം

കോൺഗ്രസും ബി.ജെ.പിയും തള്ളിപ്പറഞ്ഞു; പ്രതികരിക്കാതെ സി.പി.എം എ.കെ. ഹാരിസ് കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ വധിക്കാൻ ക്വേട്ടഷൻ നൽകിയെന്ന റിപ്പോർട്ടിന് പിന്നിലെ അടിയൊഴുക്കുകൾ അവ്യക്തം. സംഘ്പരിവാർ നേതൃത്വത്തി​െൻറ അറിവോടെ ആർ.എസ്.എസ് പ്രവർത്തകനായ പിണറായി എരുവട്ടി സ്വദേശി പുത്തൻകണ്ടം പ്രണൂബി​െൻറ നേതൃത്വത്തിലുള്ള സംഘം പി. ജയരാജെന കൊല്ലാനുള്ള ക്വേട്ടഷൻ ഏറ്റെടുത്തുവെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ട്. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുമുണ്ട്. പൊലീസ് റിപ്പോർട്ട് വ്യാജമാണെന്നും സി.പി.എമ്മും പൊലീസും ചേർന്ന് കെട്ടിച്ചമച്ചതാണെന്നുമാണ് ബി.ജെ.പി നേതൃത്വത്തി​െൻറ പ്രതികരണം. പി. ജയരാജനെ വധിക്കാൻ ക്വേട്ടഷൻ നൽകിയെന്ന റിപ്പോർട്ട് ഷുഹൈബ് വധത്തിൽ വികൃതമായ മുഖം മിനുക്കാനുള്ള നീക്കമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. എന്നാൽ, സി.പി.എമ്മോ, പി. ജയരാജനോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ പി. ജയരാജന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പാർട്ടി അണികൾ ശക്തമായി രംഗത്തുണ്ട്. അതിനിടെ, പൊലീസ് റിപ്പോർട്ട് വ്യാജമാണെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും വിശദീകരിച്ച് പുത്തൻകണ്ടം പ്രണൂബ് രംഗത്തുവന്നു. ജില്ല പൊലീസ് മേധാവി കീഴുദ്യോഗസ്ഥർക്ക് നൽകിയ ജാഗ്രതാ നിർദേശത്തിൽ പി. ജയരാജനെതിരായ ക്വേട്ടഷൻ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. ആരാണ് വധിക്കാൻ ശ്രമിക്കുന്നത്, ആരുടേതാണ് വാഹനം, ആരാണ് പണം നൽകുന്നത്, ക്വേട്ടഷൻ സംഘത്തിൽ ആരൊക്കെയുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ആർ.എസ്.എസ് കേന്ദ്രങ്ങളിൽനിന്ന് പൊലീസിന് ചോർന്നുകിട്ടിയ വിവരങ്ങളാണിതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇത്രയൊക്കെ വിവരങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബന്ധപ്പെട്ടവെര അറസ്റ്റ്ചെയ്യുന്നില്ലെന്ന ചോദ്യത്തിന് പൊലീസ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. പി. ജയരാജനെതിരായ ക്വേട്ടഷ​െൻറ പൊലീസ് റിപ്പോർട്ട് പുറത്തുവന്നത് സി.പി.എമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വഴിയാണ്. കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ ചുമത്തിയതിനെതിരെ ഇൗ കേസിൽ പ്രതിയായ പി. ജയരാജൻ നൽകിയ ഹരജി ഹൈകോടതി തള്ളിയത് കഴിഞ്ഞദിവസമാണ്. ഇതോടെ യു.എ.പി.എ കേസി​െൻറ വിചാരണ നേരിടേണ്ട സാഹചര്യമാണ് ജയരാജന് മുന്നിലുള്ളത്. ഇത്തരം കാര്യങ്ങളാണ് ക്വേട്ടഷൻ റിപ്പോർട്ട് പൊലീസും സി.പി.എമ്മും ചേർന്നുള്ള തിരക്കഥയാണെന്ന തങ്ങളുടെ ആരോപണത്തിന് തെളിവായി ബി.ജെ.പിയും കോൺഗ്രസും ചൂണ്ടിക്കാട്ടുന്നത്. 1999 െസപ്റ്റംബർ 25ന് തിരുവോണനാളിൽ നടന്ന ആർ.എസ്.എസ് വധശ്രമത്തിൽനിന്ന് പി. ജയരാജൻ ഭാഗ്യംകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ക്വേട്ടഷനെക്കുറിച്ച് അറിയില്ലെന്ന് പ്രണൂബ് കണ്ണൂർ: പി. ജയരാജനെ വധിക്കാൻ ക്വേട്ടഷൻ ഏറ്റെടുത്തുവെന്ന പൊലീസ് റിപ്പോർട്ട് നിഷേധിച്ച് ആരോപണവിധേയനായ കതിരൂർ പുത്തൻകണ്ടം പ്രണൂബ്. ഇതുസംബന്ധിച്ച പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് വ്യാജമാണെന്നും ജയരാജനെതിരായ ക്വേട്ടഷൻ സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്നും പ്രണൂബ് സ്വകാര്യ ചാനലിനോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രണൂബ് ഒളിവിലാണ്. ആർ.എസ്.എസ് പ്രവർത്തകനായ പ്രണൂബ് സി.പി.എമ്മുകാരനായ വാളാങ്കിച്ചാൽ മോഹനൻ വധക്കേസ് ഉൾപ്പെടെ ബി.ജെ.പി - സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയാണ്. ക്വേട്ടഷൻ റിപ്പോർട്ട് തള്ളാനും കൊള്ളാനുമില്ലെന്ന് പൊലീസ് കണ്ണൂർ: പി. ജയരാജനെതിരായ ക്വേട്ടഷൻ സംബന്ധിച്ച വാർത്തകൾ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ലെന്ന് ജില്ല പൊലീസ് മേധാവി ശിവവിക്രം. പൊലീസിന് ലഭിച്ച ഒരു വിവരം സേനക്കുള്ളിൽ അറിയിക്കുക മാത്രമാണുണ്ടായത്. അത് പൊതുചർച്ചക്കുള്ള വിഷയമല്ല. പൊലീസിന് ഒരുപാട് വിവരങ്ങൾ ലഭിക്കുന്നുണ്ട്. ലഭിച്ച വിവരം ശരിയാകാം. തെറ്റുമാകാം. അത് തുടർന്നുള്ള പരിശോധനകളിലാണ് തീരുമാനിക്കപ്പെടുക. ഇതുസംബന്ധിച്ച് സ്വീകരിച്ച തുടർനടപടികൾ പരസ്യമാക്കാനാകില്ല. രാഷ്ട്രീയസംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിതാന്തജാഗ്രതയിലാണ് പൊലീസ്. സാധ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങളെല്ലാം അതി​െൻറ ഗൗരവത്തിലെടുത്താണ് മുന്നോട്ടുപോകുന്നതെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.