കെ.എസ്​.ആർ.ടി.സിയിൽ 6000 പുതിയ തസ്​തികകൾ

കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ പുതുതായി വരുന്നത് 6000 തസ്തികകൾ. 1000 ബസുകൾ വാങ്ങുന്നതു വഴിയാണ് ഇത്രയും തസ്തികകൾ ഉണ്ടാകുന്നത്. ഇതിൽ ടെൻഡർ നൽകിയ ആദ്യ നൂറ് ബസുകളിൽ ഇരുപതെണ്ണം പുറത്തിറങ്ങി. ഒരു ബസിന് 2.5 കണ്ടക്ടർ, 2.5 ഡ്രൈവർ, ക്ലർക്ക്/മെക്കാനിക്ക് ഒന്ന് എന്നിങ്ങനെയാണ് തസ്തിക അനുവദിച്ചിട്ടുള്ളത്. പി.എസ്.സി പരീക്ഷ എഴുതിയ 4000ലേറെ പേർക്ക് അഡ്വൈസ് മെമ്മോ നൽകിയ കെ.എസ്.ആർ.ടി.സിയിൽ ഒരു നിയമനം പോലും നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. നിലവിലെ ജീവനക്കാർക്കുതന്നെ ഒന്നാം തീയതി ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് കോർപറേഷനുള്ളത്. പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയാൽ മൂന്നുമാസത്തിനകം നിയമന ഉത്തരവ് നൽകണമെന്നിരിക്കെ സമയപരിധി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി നിയമന ഉത്തരവ് നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഉത്തരവ് നടപ്പാക്കാനാവില്ല എന്ന് പി.എസ്.സിയെ അറിയിച്ച കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ നിരത്തിലിറങ്ങുന്നതിനനുസരിച്ച് നിയമന ഉത്തരവ് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇൗ സർക്കാറി​െൻറ കാലാവധിക്കുള്ളിൽ 8600 ബസുകളുള്ള സ്ഥാപനമായി കോർപേറഷനെ മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിലെ ബസുകളെല്ലാം ഒാർഡിനറി ബസുകളാക്കി മാറ്റും. പുതിയ ബസുകൾ ഫാസ്റ്റ്, ടി.ടി, സൂപ്പർ ഫാസ്റ്റ് ബസുകളായി ഒാടിക്കും. 12000 രൂപ പ്രതിദിന വരുമാനമുള്ള സർവിസുകൾ മാത്രമാണ് നടത്തുക. സർക്കാറി​െൻറ കാലാവധി കഴിയുേമ്പാൾ കോർപറേഷനെ ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു. രവീന്ദ്രൻ രാവണേശ്വരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.