രാഹുൽ ഇന്ന് മംഗളൂരുവിൽ

മംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ദക്ഷിണ കന്നട ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11.30ന് മംഗളൂരുവിൽ വിമാനമിറങ്ങി ഹെലികോപ്ടറിൽ കാപ്പിലേക്ക് പോവും. കാപ്പിൽ രാജീവ്ഗാന്ധി പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനമാണ് പ്രഥമ പരിപാടി. പടുബിദ്രി, മുൽകി, സൂറത്കൽ എന്നിവിടങ്ങളിൽ റോഡ്ഷോ നടത്തും. മംഗളൂരു ജ്യോതി സർക്കിൾ മുതൽ നെഹ്റു മൈതാനിവരെ സംഘടിപ്പിക്കുന്ന റാലിക്കുശേഷം വൈകീട്ട് ആറിന് നെഹ്റു മൈതാനിയിൽ പൊതുസമ്മേളനത്തെ രാഹുൽ അഭിസംബോധനചെയ്യും. തുടർന്ന് കുദ്രോളി ഗോകർണനാഥ ക്ഷേത്രം, ഉള്ളാൾ ദർഗ, റൊസാറിയോ കത്തീഡ്രൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. നാളെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരുടെ യോഗത്തിൽ രാഹുൽ പങ്കെടുക്കും. രാവിലെ 11ന് ശൃംഗേരി ക്ഷേത്രം സന്ദർശിക്കും. രാജീവ് ഗാന്ധി സംസ്കൃത സർവകലാശാല വിദ്യാർഥികളുമായി സംവദിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനവും താമസവും സുരക്ഷിതമാക്കാൻ അദ്ദേഹത്തി​െൻറ പ്രത്യേകസുരക്ഷ സംഘത്തലവൻ ഡി.ഐ.ജി സചിൻകുമാറി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. രാഹുൽ ഉദ്ഘാടനംചെയ്യുന്ന കാപ് രാജീവ് ഗാന്ധി നാഷനൽ അക്കാദമി ഓഫ് പൊളിറ്റിക്കൽ സയൻസ്, ഇന്ന് താമസിക്കുന്ന മംഗളൂരു സർക്യൂട്ട് ഹൗസ് എന്നിവിടങ്ങൾ സൂക്ഷ്മപരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.