കുടിനീരിന്​ നെ​േട്ടാട്ടം

ജീവജലം തേടിയുള്ള യാത്രക്ക് നാട് ഒരുങ്ങുകയാണ്. ഭരണകൂടങ്ങൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. എന്നാൽ, ജലം ഉപയോഗിക്കുന്ന നാം എത്രത്തോളം ഒരുങ്ങി. അടുക്കളയിലെ സിങ്കിലെ ടാപ് തുറന്നുെവച്ച് പാത്രം കഴുകുന്നത് തുടരുകയാണ്. കുളി തുടങ്ങുേമ്പാൾ തുറന്ന ഷവർ തോർത്തുേമ്പാൾ മാത്രമാണ് നിർത്തുന്നത്. ബ്രഷ് കഴുകുന്നതിൽ തുടങ്ങുന്ന വെള്ളത്തി​െൻറ ടാപ് നാക്കുകൂടി കഴുകിയ ശേഷമാണ് അടക്കുന്നത്. ടോയിലറ്റിലേക്ക് ഒറ്റ ഫ്ലഷിൽ 8-10 ലിറ്റർ വെള്ളമാണ് ഒറ്റത്തവണ ഒഴുകുന്നത്. ഇത് മഗ് ഉപയോഗിച്ചാണെങ്കിൽ ഒരു ലിറ്റർ മതിയാകും. നാം അൽപമൊന്നു ജാഗ്രത കാണിച്ചാൽ ജലത്തി​െൻറ ഉപയോഗം വൻതോതിൽ കുറക്കാനുള്ള വഴികൾ വീട്ടിനകത്തുണ്ട്. ഇതിനിടയിൽ ആവശ്യത്തിനും അനാവശ്യത്തിനും പുഴവെള്ളം മോഷ്ടിക്കുന്നവരുമുണ്ട്. കഴിഞ്ഞദിവസം പുത്തിഗെ പുഴയിൽ പ്രത്യേക സ്ക്വാഡി​െൻറ നേതൃത്വത്തിൽ ജലമോഷണം പിടികൂടി. അഞ്ച് എച്ച്.പിയിൽ കൂടുതൽ ശക്തിയുള്ള മോേട്ടാർ ഉപയോഗിച്ച് നടത്തിയ ജലമൂറ്റലാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഫെബ്രുവരി 20നാണ് വരൾച്ചയെ മുൻനിർത്തിയുള്ള ആദ്യയോഗം കലക്ടറേറ്റിൽ ചേർന്നത്. വകുപ്പു തലവന്മാർ പെങ്കടുത്ത യോഗം പഞ്ചായത്ത് സെക്രട്ടറിമാരെ വരൾച്ചമേഖല കണ്ടെത്താൻ ചുമതലപ്പെടുത്തി. കുടിവെള്ളസ്രോതസ്സുകൾ കണ്ടെത്താനും ശുചീകരിക്കാനും നിർദേശം നൽകി. കഴിഞ്ഞവർഷം സ്ഥാപിച്ച 328 കിയോസ്ക്കുകൾക്ക് പുറമെ പുതിയവക്ക് നിർദേശവും സമർപ്പിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാർ വരൾച്ച പ്രഖ്യാപിക്കാതെയാണ് ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ഇത്രയും നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.