ഇരുവശങ്ങളിലും വെള്ളമാണെങ്കിലും കുടിക്കാൻ ഇത്തിരി െവള്ളമില്ലാത്തതാണ് ചിത്താരി കടപ്പുറത്തിെൻറ ദുരിതം. അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറത്തെ 300 കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കേഴുന്നത്. കിണറുകളിലും പുഴയിലും ഉപ്പുവെള്ളം നിറയും. ''പണ്ടൊക്കെ കടൽ 150 മീറ്റർ അകലെയായിരുന്നു. ആ സമയത്ത് ഞങ്ങളുടെ കിണറ്റിൽ നല്ല വെള്ളമായിരുന്നു. ഇപ്പോൾ കടലെടുത്തു കര കുറഞ്ഞു. ജലസ്രോതസ്സുകളിൽ ഉപ്പുവെള്ളം നിറഞ്ഞു'' -ചിത്താരി നിവാസികളുടെ സങ്കടമാണിത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രദേശവാസികൾക്ക് ബി.ആർ.ഡി.സിയുടെ കുടിവെള്ളം കിട്ടുന്നത്. മറ്റു ചിലര്‍ പണംകൊടുത്ത് വെള്ളം വാങ്ങും. മിക്കവര്‍ക്കും വീടുകളിലെ പൈപ്പ് വെള്ളം കുടിക്കാന്‍ കഴിയുന്നില്ലെന്ന് ചുരുക്കം. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും എന്നുവേണ്ട കാറുകളിലും ബോട്ടുകളിലും വള്ളങ്ങളിലും ആളുകള്‍ ശുദ്ധജല വിതരണകേന്ദ്രം തേടി കന്നാസുമെടുത്ത് നടപ്പാണ് ചിത്താരിയിൽ. കൊളവയൽ (മാട്ടുമ്മൽ) ജലസംഭരണി ഉണ്ടെങ്കിലും വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് ഇതിെൻറ കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. ഈ തുക നാട്ടുകാർ അടക്കണമെന്നാണ് അധികൃതർ പറയുന്നത്. അന്നന്നത്തെ അന്നത്തിന് കടലിൽ പോകുന്ന തങ്ങൾ എവിടെനിന്ന് അടക്കാനാണെന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു. കുടിവെള്ളപ്രശ്നത്തിന് പരിഹാരം തേടി ഇവർ മുട്ടാത്ത വാതിലുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.