വിദ്യാലയങ്ങളി​ൽ കഞ്ചാവ്​ ഉപയോഗം ശ്രദ്ധയിൽപെട്ടു; നടപടി വരും -മന്ത്രി ^സി. രവീന്ദ്രനാഥ്‌

വിദ്യാലയങ്ങളിൽ കഞ്ചാവ് ഉപയോഗം ശ്രദ്ധയിൽപെട്ടു; നടപടി വരും -മന്ത്രി -സി. രവീന്ദ്രനാഥ്‌ കാസർകോട്. കാസർകോട് ജില്ലയിലെ ചില വിദ്യാലയങ്ങളിൽ വിദ്യാർഥികൾ കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കും അടിമകൾ ആകുന്നത് വിദ്യാഭ്യാസവകുപ്പി​െൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശനനടപടി പ്രതീക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌. നീലേശ്വരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വിൽപന നടത്തുന്നവർക്കെതിരെ ഒരുവർഷംവരെ കഠിനതടവും ലക്ഷത്തിൽ കുറയാത്ത പിഴയും ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ലഹരിമുക്ത കേരളത്തിൽ വിദ്യാർഥികൾ ഒരിക്കലും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വരാൻപാടില്ലാത്തതായിരുന്നു. കഞ്ചാവ് മാഫിയ കൊലപ്പെടുത്തി എന്നുപറയുന്ന ഉദുമയിലെ ജസീമി​െൻറ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാർഥികളിൽ ലഹരി ഉപയോഗം കൂടിയതായും അവ നിയന്ത്രിക്കാനും കർശനനടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് ഇതിനകംതന്നെ നിർദേശവും നൽകി. വിദ്യാർഥികളിൽ മയക്കുമരുന്നി​െൻറ ഉപയോഗം തടയാൻ പുതിയ മാർഗനിർദേശങ്ങളും മറ്റും സർക്കാർ നടപ്പാക്കും. ഇതിനായി ഓരോ ജില്ലയിലും ലഹരിക്കടിമകളാകുന്ന വിദ്യാർഥികളെ നിരീക്ഷിക്കാൻ സ്റ്റാഫുകളെ നിയമിക്കും. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൂർണമായും ലഹരി ഉപയോഗം തടയുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷം ആരംഭത്തിൽതന്നെ വിദ്യാർഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. ഇതിലൂടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലഹരിമുക്ത വിദ്യാഭ്യാസത്തിലേക്ക് നയിക്കുമെന്നും മന്ത്രി രവീന്ദ്രനാഥ്‌ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.