എൽ.ബി.എസ്​ എൻജിനീയറിങ്​ കോളജ്​ സിൽവർജൂബിലി ആഘോഷങ്ങൾക്ക്​ തുടക്കം

കാസർകോട്: എൽ.ബി.എസ് എൻജിനീയറിങ് കോളജ് സില്‍വര്‍ ജൂബിലി ആഘോഷം വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കാലത്തി​െൻറ മാറ്റങ്ങളുള്‍ക്കൊണ്ട് ഹൈടെക് യുഗത്തി​െൻറ പുതിയ എൻജിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത്. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ തരും. വിദ്യാർഥികള്‍ തിരിച്ചുതരേണ്ടത് അക്കാദമിക മികവാണ് -മന്ത്രി പറഞ്ഞു. സില്‍വര്‍ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് ബെള്ളിപ്പാടി, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, വിവിധ സന്നദ്ധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ ഡോ. ടി. മുഹമ്മദ്ഷുക്കൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എൽ.ബി.എസ് ഡയറക്ടര്‍ ഡോ. ഷാജി സേനാധിപന്‍ സ്വാഗതവും ഡോ. അബൂബക്കര്‍ കടങ്കല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.