വയൽക്കിളിസമരം: 'കേരളം കീഴാറ്റൂരിലേക്ക്' 25ന് തുടങ്ങും

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയൽക്കിളികളുടെ അടുത്തഘട്ട സമരം 'കേരളം കീഴാറ്റൂരിലേക്ക്' 25ന് തുടങ്ങും. സംസ്ഥാനത്തെ പരിസ്ഥിതി, -സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഉച്ചക്ക് രണ്ടിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽനിന്ന് കീഴാറ്റൂരിലേക്ക് മാർച്ച് നടത്തിയാണ് സമരപരിപാടി ആരംഭിക്കുക. മാർച്ച് കീഴാറ്റൂരിലെത്തിയാൽ പുതിയ സമരപ്പന്തൽ ഉയർത്തും. മേധാ പട്കർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകെരയും എത്തിക്കാനുള്ള ശ്രമത്തിലാണ് കീഴാറ്റൂർ ഐക്യദാർഢ്യ സമിതി. ഐക്യദാർഢ്യ സമിതി യോഗത്തിൽ ഡോ. ടി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നോബിൾ പൈക്കട, കെ. സുനിൽ കുമാർ, സുരേഷ് കീഴാറ്റൂർ, സണ്ണി അമ്പാട്ട്, സൈനുദ്ദീൻ കരിവെള്ളൂർ, വിനോദ് പയ്യട്ട, ഹരി ചക്കരക്കല്ല്, സി. ശശി, എൻ.കെ. ജയരാജൻ, വിനോദ് കുമാർ രാമന്തളി, കെ.പി. വിനോദ്, അത്തായി ബാലൻ, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.