കീഴാറ്റൂരിലേത് മണ്ണിനെയും മനുഷ്യനെയും തകർത്തുള്ള വികസനം -സതീശൻ പാച്ചേനി തളിപ്പറമ്പ്: കീഴാറ്റൂരിലെ നെൽവയലുകളും തോടുകളും ഇല്ലാതാക്കി ദേശീയപാത ബൈപാസ് നിർമിക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരം അടിച്ചമർത്തിയ ഭരണകൂട ഭീകരതയും അതിന് സംരക്ഷണമൊരുക്കിയ സി.പി.എം ഭീകരതയും ജനാധിപത്യ സമൂഹത്തിന് ഭീഷണിയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജനവാസ മേഖലകളെ ഒഴിവാക്കി വയലുകളും തോടുകളും സംരക്ഷിച്ച് മേൽപാലങ്ങൾ പോലുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി ദേശീയപാതക്ക് ബൈപാസ് നിർമിക്കാൻ സാധ്യമാണ്. കീഴാറ്റൂരിലെ പരിസ്ഥിതി പ്രശ്നങ്ങൾ മുഖവിലക്കെടുക്കാതെ ദേശീയപാത വികസനത്തിൽ ഭരണകൂടം നിലപാട് സ്വീകരിച്ചതാണ് നിലവിലുള്ള പ്രശ്നത്തിെൻറ മൂലകാരണം. പാർട്ടി ഗ്രാമത്തിൽ നേതൃത്വത്തിെൻറ വികസന കാഴ്ചപ്പാടിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചതിെൻറ പേരിൽ ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കുകയും പൊതുയോഗം വിളിച്ച് ഭീഷണിപ്പെടുത്തുകയും തീവ്രവാദികളെന്നുപറഞ്ഞ് ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് നടപടിയാണ്. കൃഷിക്കാരും നെൽവയൽ ഉടമസ്ഥരും ഭൂമി വിട്ടുകൊടുത്തു എന്ന തരത്തിൽ ജില്ല കലക്ടറെയും സ്ഥലം എം.എൽ.എയെയും വ്യാജ പ്രചാരണത്തിൽ പങ്കാളികളാക്കി സി.പി.എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സതീശൻ പാച്ചേനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.