കീഴാറ്റൂർ സംഘർഷഭൂമിയാകുമോ എന്ന ആശങ്കയിൽ ജനം

തളിപ്പറമ്പ്: കീഴാറ്റൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുമോ? സമാധാനകാംക്ഷികളായ നാട്ടുകാർ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ വയല്‍പ്രദേശം മുഴുവന്‍ അളന്ന് റവന്യൂ അധികൃതര്‍ കല്ലുകളിട്ട വയലില്‍ വീണ്ടും സമരപ്പന്തലൊരുക്കുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചതോടെയാണ് സംഘർഷഭീതി ഉയരുന്നത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ സര്‍വേ പൂര്‍ത്തിയായശേഷമാണ് അറസ്റ്റിലായ 49 വയല്‍ക്കിളി പ്രവര്‍ത്തകെരയും െപാലീസ് വിട്ടയച്ചത്. െപാലീസ് വാഹനത്തില്‍തന്നെയാണ് സമരക്കാരെ കീഴാറ്റൂരില്‍ എത്തിച്ചതും. ബി.ജെ.പി പ്രവര്‍ത്തകരും കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യസമിതി പ്രവര്‍ത്തകരും വയല്‍ക്കിളി പ്രവര്‍ത്തകരുമായി പോയ െപാലീസ് വാഹനത്തിന് പിന്നാലെ പ്രത്യേകം പ്രകടനങ്ങളുമായി പിന്തുടർന്നു. ഇവിടെ വീണ്ടും സമരപ്പന്തല്‍ ഉയര്‍ന്നാലും പാര്‍ട്ടി നേരിട്ട് ഇടപെടില്ലെന്നാണ് സി.പി.എം നൽകുന്ന സൂചന. വയൽ ഇപ്പോൾ സർക്കാർഭൂമിയാണെന്നും സര്‍ക്കാര്‍ഭൂമിയില്‍ ആരെങ്കിലും ൈകയേറ്റം നടത്തിയാല്‍ നേരിടുന്നതിന് ഇവിടെ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും ഒരു സി.പി.എം നേതാവ് പറഞ്ഞു. വിരലിലെണ്ണാവുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്കെതിരെ നീങ്ങേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.