കീഴാറ്റൂർ -സമരപ്പന്തൽ കത്തിച്ചതിന് 12 സി.പി.എമ്മുകാർക്കെതിരെ കേസ്​

തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചതിന് പ്രാദേശിക സി.പി.എം നേതാക്കളുൾപ്പെടെ 12 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. വയൽക്കിളിനേതാവ് സി. മനോഹര​െൻറ പരാതിയിലാണ് നടപടി. എ. ചന്ദ്രബാബു, ടി.വി. വിനോദ്, ഈച്ച രാജീവൻ, അശ്വിൻ, അർജുൻ, മിഥുൻ, പ്രകാശൻ, ശ്രീനിവാസൻ, ശ്രീകാന്ത്, ഗംഗാധരൻ, അനിൽ, പ്രതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. അതേസമയം, വയൽക്കിളികൾ സമരപ്പന്തൽ കെട്ടിയ വയലുടമ ബി. ചന്തുക്കുട്ടി നമ്പ്യാരും പൊലീസിൽ പരാതി നൽകി. അനുമതിയില്ലാതെ സ്ഥലത്ത് അതിക്രമിച്ചുകയറി പന്തൽകെട്ടിയതിനെതിരെയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.