ഷുഹൈബ്​ വധക്കേസ്​ സാക്ഷികൾക്ക്​ ഭീഷണി: ​​പരാതി ടൗൺ പൊലീസിന്​ കൈമാറി

കണ്ണൂർ: ഷുൈഹബ് വധക്കേസിലെ സാക്ഷികളെ തിരിച്ചറിയൽ പരേഡിനിടെ പ്രതികളിലൊരാൾ ഭീഷണിപ്പെടുത്തിയെന്ന പരാതി തുടർനടപടിക്കായി ടൗൺ പൊലീസിന് ൈകമാറി. ഷുഹൈബ് കൊല്ലപ്പെടുേമ്പാൾ ഒപ്പമുണ്ടായിരുന്ന നൗഷാദ്, റിയാസ്, മൊയ്നുദ്ദീൻ എന്നിവർ കഴിഞ്ഞദിവസമാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കേസെടുക്കാൻ മാത്രമുള്ള കാര്യങ്ങൾ പരാതിയിലുേണ്ടായെന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന് ടൗൺ പൊലീസ് പറഞ്ഞു. സെൻട്രൽ ജയിലിനോട് ചേർന്ന കണ്ണൂർ സ്പെഷൽ സബ്ജയിലിൽ വെച്ച് നടന്ന തിരിച്ചറിയിൽ പരേഡിനിടെയാണ് ഷുഹൈബ് കേസിലെ പ്രതി ദീപ്ചന്ദ് സാക്ഷികെള ഭീഷണിപ്പെടുത്തിയത്. തിരിച്ചറിയൽ പരേഡ് പൂർത്തിയായശേഷം സെല്ലിലേക്ക് കൊണ്ടുപോകവേ പ്രതി മുന്നോട്ടുവന്ന് ''നിങ്ങളെ വെറുതെവിടില്ല'' എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ദൃക്സാക്ഷികളുടെ പരാതിയിൽ പറയുന്നത്. ദീപ്ചന്ദ് ഉൾപ്പെടെ ഷുഹൈബ് വധത്തിൽ നേരിട്ട് പങ്കുള്ള അഞ്ചു പ്രതികളെയും ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.