കർഷക സമരം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഫാഷിസം -പ്രകാശ് രാജ് കാസർകോട്: കർഷക സമരത്തെ അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചാൽ അതും ബി.ജെ.പിയുടേതുപോലെ ഫാഷിസമാണെന്ന് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. മഹാരാഷ്ട്രയിൽ കർഷക സമരത്തിന് പിന്തുണ നൽകിയ സി.പി.എം, കണ്ണൂരിൽ കർഷകരെ പാടത്തുനിന്നും കുടിയിറക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മീറ്റ് ദി പ്രസ് പരിപാടിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കർഷക സമരത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല. കർഷക സമരത്തെ പിന്തുണക്കേണ്ടത് രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമാണ്. പട്ടിണിക്ക് നിറവും പ്രത്യയശാസ്ത്രവുമില്ല. ജനങ്ങൾ പാർട്ടി നോക്കിയല്ല പ്രശ്നം നോക്കിയാണ് വോട്ട് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ആയാലും കോൺഗ്രസ് ആയാലും മാനവികതക്ക് എതിരുനിന്നാൽ എതിർക്കും. ഏത് തെരഞ്ഞെടുപ്പായാലും ബി.ജെ.പിയെ എതിർക്കുകയെന്നതാണ് തെൻറ നിലപാട്. ബി.ജെ.പിയിലെ നല്ല മനുഷ്യരാണ് മത്സരിക്കുന്നതെങ്കിൽ അവർ ആ പാർട്ടിക്ക് പുറത്തുവന്ന് നല്ലവരാവണം. ബി.ജെ.പി വർഗീയ അർബുദമാണ്. അതിനെ മുറിച്ചുമാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. കെ.വി. പത്മേഷ് സ്വാഗതവും ഷഫീഖ് നസറുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.