കഠാരകൾക്ക് നടുവിലൂടെ വഹീദ എ.ഐ.സി.സിയിലേക്ക്

മംഗളൂരു: ഊരിപ്പിടിച്ച കഠാരകൾക്കും വെടിയുണ്ടകൾക്കും നടുവിലൂടെ പൊതുപ്രവർത്തനം നടത്തേണ്ടിവരുക, താങ്ങായ ഭർത്താവി​െൻറ വെട്ടിനുറുക്കിയ മയ്യിത്ത് കാണേണ്ടിവരുക, എന്നിട്ടും തളരാതെ കോൺഗ്രസുകാരിയായിത്തുടർന്ന അവരെ തേടി അംഗീകാരമെത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി വഹീദ ഇസ്മായിൽ ഇനി മുതൽ എ.ഐ.സി.സി അംഗം. സുള്ള്യക്കടുത്ത ഐവർനാടുവിൽ 2016 സെപ്റ്റംബർ 23നാണ് ഇസ്മായിൽ നെല്ല്യമജലു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് കാറിൽ കയറുന്നതിനിടെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു. സുള്ള്യയിൽ 2014ൽ ഇസ്മായിലിനും വഹീദക്കുംനേരെ വെടിയുതിർത്തും വെട്ടിയും മാരകമായി പരിക്കേൽപിച്ചിരുന്നു. ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞ് ആശുപത്രി വിട്ട് മാസങ്ങൾ പിന്നിട്ടപ്പോഴാണ് ഇസ്മായിൽ കൊല്ലപ്പെട്ടത്. സുള്ള്യ അക്രമത്തെത്തുടർന്ന് വഹീദക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. വഹീദയെ കൂടാതെ തീരദേശ ജില്ലയിൽനിന്ന് മൂന്നുപേർകൂടി പുതുമുഖങ്ങളായി എ.ഐ.സി.സിയിലെത്തി. മുൻ മേയർ കവിത സനിൽ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് രാകേഷ് മല്ലി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് അമിത് ഷേണായി എന്നിവരാണ് മറ്റുള്ളവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.