കർണാടക: കോൺഗ്രസിൽ സീറ്റുമോഹികൾ പെരുകുന്നു

മംഗളൂരു: യു.പിയിെലയും ബിഹാറിെലയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കർണാടകയിൽ ഭരണത്തുടർച്ച ഉറപ്പാകുമെന്നതി​െൻറ സൂചനയായി കാണുന്ന കോൺഗ്രസിൽ നിയമസഭ സ്ഥാനാർഥിമോഹികൾ പെരുകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര, ആഭ്യന്തരമന്ത്രി രാമലിങ്ക റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി എന്നിവരുൾപ്പെടെ സീറ്റുമോഹികൾ രംഗത്തുണ്ട്. മകൻ വരുണ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നകാര്യം ജനങ്ങളും ഹൈകമാൻഡുമാണ് തീരുമാനിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, സീറ്റുറപ്പിക്കാൻ മുഖ്യമന്ത്രിയുടെ പ്രീതിസമ്പാദിക്കണം എന്നറിയുന്നവർ മകനെ മത്സരരംഗത്തിറക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ബംഗളൂരു ജയനഗർ മണ്ഡലത്തിൽ ത​െൻറ മകൾ ഉൾപ്പെടെ അഞ്ചുപേർ സ്ഥാനാർഥികളാവാൻ സന്നദ്ധരായി രംഗത്തുണ്ടെന്ന് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. ഹൈകമാൻഡി​െൻറ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. സംസ്ഥാനത്തെ 224 നിയമസഭ സീറ്റുകളിലേക്ക് 1570 അപേക്ഷകളാണ് സീറ്റുമോഹികളിൽനിന്ന് ലഭിച്ചത്. ഹൈകമാൻഡ് നേരത്തെ സർവേ നടത്തി കണ്ടെത്തിയ നിഗമനങ്ങൾ സ്ഥാനാർഥിനിർണയത്തിൽ പരിഗണിക്കും. സീറ്റുകൾ കൈവിട്ടുപോകാതിരിക്കാനുള്ള കരുനീക്കത്തിലാണ് സിറ്റിങ് എം.എൽ.എമാർ. ഊർജമന്ത്രി ഡി.കെ. ശിവകുമാർ ചെയർമാനായ കാമ്പയിൻ കമ്മിറ്റി സൂക്ഷ്മപരിശോധനക്കുശേഷം അപേക്ഷകരുടെ പട്ടിക സംസ്ഥാനചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മുഖേന ഹൈകമാൻഡിന് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.