തലശ്ശേരി: പുന്നോൽ മാപ്പിള എൽ.പി സ്കൂൾ 109ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 36 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.വി. നന്ദഗോപാലിന് മുൻമന്ത്രി കെ.പി. മോഹനൻ ഉപഹാരം നൽകി. പി.കെ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവവിദ്യാർഥി സി.ടി. ഷാനവാസിെൻറ സ്മരണക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് വാർഡ് െമംബർ സിദ്ദീഖ് സന വിതരണം ചെയ്തു. സംസ്ഥാന അറബിക് ഫെസ്റ്റ് രാഗകേളിയിൽ വിജയിച്ച അധ്യാപിക മുനീറയെ എ.ഇ.ഒ പി.പി. സനകൻ ആദരിച്ചു. കായിക മത്സര വിജയികൾക്കുള്ള സ്കോളർഷിപ് ഇൻറർനാഷനൽ അത്ലറ്റ് വി.കെ. സുധി കൈമാറി. അബ്ദുൽ സമദ് ഫൗണ്ടേഷൻ പുരസ്കാര വിതരണം കെ.പി. അബ്ദുൽ ഗഫൂറും സ്കോളർഷിപ് വിജയികൾക്കുള്ള മെഡൽ വിതരണം കല്ലിക്കണ്ടി എൻ.എ.എം കോളജ് െലക്ചറർ അബ്ദുൽ അഹ്റാഫും നിർവഹിച്ചു. പുന്നോൽ ജുമാമസ്ജിദ് ഖത്തീബ് സുബൈർ ലത്തീഫി അനുഗ്രഹഭാഷണം നടത്തി. കായിക മത്സര വിജയികൾക്ക് എം.പി. അഫ്സൽ സമ്മാനം വിതരണം ചെയ്തു. മദർ പി.ടി.എ പ്രസിഡൻറ് എം.കെ. ഹസീന, എച്ച്.എം േഫാറം പ്രതിനിധി ഹരിലാൽ എന്നിവർ സംസാരിച്ചു. എ.പി. ലത സ്വാഗതവും എം.കെ. മുനീറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.