പ്രതിഷേധിച്ചു

തലശ്ശേരി: ചിറക്കര പഴയ ലോട്ടസ് തിയറ്ററിനടുത്ത തീയ സമുദായ ശ്മശാനം തീവെച്ച് നശിപ്പിച്ച സംഭവത്തിൽ തലശ്ശേരി ശ്രീനാരായണ ഗുരു ധർമസമാജം അടിയന്തര യോഗം . കുറ്റവാളികളെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്നും ശ്മശാനം കെട്ടിടം പുനർ നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാർച്ച് 19ന് വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളെ അണിനിരത്തി പഴയ ബസ്സ്റ്റാൻഡിൽ പ്രതിഷേധ കൂട്ടായ്മ നടത്താനും യോഗം തീരുമാനിച്ചു. ടി.വി. വസുമിത്രൻ എൻജിനീയർ അധ്യക്ഷത വഹിച്ചു. എ.പി. രവീന്ദ്രൻ, എ.പി. സുനിൽ, ടി. വിജയൻ മാസ്റ്റർ, മുണ്ടങ്ങാടൻ ഉമാനാഥ്, പുഷ്പജൻ, പ്രേമൻ, സുഭാഷ്, സുന്ദരൻ എന്നിവർ സംസാരിച്ചു. ഗുരു ധർമ സമാജം പ്രസിഡൻറ് എൻ.കെ. വിജയരാഘവൻ സ്വാഗതവും സെക്രട്ടറി ശ്രീവാസ് വേലാണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.