പുതിയതെരു: ചിറക്കൽ കാഞ്ഞിരത്തറയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതോടെ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപത്തുകൂടി നടക്കുകയായിരുന്ന പുതിയതെരു അനി ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ കാഞ്ഞിരത്തറയിലെ ഹരിദാസനാണ് (50) പരിക്കേറ്റത്. പരിക്കേറ്റ ഹരിദാസൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊന്നങ്കൈ തൈക്കണ്ടി ഹൗസിലെ റെയിസിെൻറയും നായക്കൻ ഹൗസിലെ താഹയുടെയും ഇരുചക്രവാഹനം എതിരെവന്ന കാട്ടുപന്നി കുത്തി തകർത്തു. കുട്ടിയാനയുടെ വലുപ്പമുള്ള കാട്ടുപന്നി അക്രമകാരിയായി, നടന്നുപോകുന്നവരെയും വാഹനങ്ങളിൽ പോകുന്നവരെയും പേയിളകിയപോലെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപന്നിയുടെ അക്രമം വനംവകുപ്പ് ഓഫിസിൽ വിളിച്ചുപറഞ്ഞെങ്കിലും ഞായറാഴ്ച വൈകിയും വനംവകുപ്പ് ഓഫിസിൽനിന്ന് ആരും വന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.