പൊതുവാച്ചേരി: പൊതുവാച്ചേരി സെൻട്രൽ യു.പി സ്കൂൾ 107ാം വാർഷികാഘോഷ സമാപനസമ്മേളനം ചലച്ചിത്രതാരം മാമുക്കോയ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസം നല്ല പൗരന്മാരെ സൃഷ്ടിക്കാനുള്ള ഉപാധിയാകണമെന്നും മുസ്ലിമാണെങ്കിൽ നല്ല മുസ്ലിമായും ഹിന്ദുവാണെങ്കിൽ നല്ല ഹിന്ദുവായും ക്രിസ്ത്യാനിയാണെങ്കിൽ നല്ല ക്രിസ്ത്യാനിയായും കുട്ടികളെ വളർത്തണം. വിദ്യാർഥികളിൽ കലാവാസന പരിപോഷിപ്പിക്കണമെന്നും കലാകാരന്മാർക്ക് കലാപകാരികളാകാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരവിജയികൾക്കുള്ള സമ്മാനം അദ്ദേഹം വിതരണം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡൻറ് എം. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ മാനേജർ വി.കെ. ഖാലിദ് അനുമോദിച്ചു. ഹെഡ്മാസ്റ്റർ ടി. ബാബു, പത്രപ്രവർത്തകൻ ലാൽചന്ദ്, കെ.വി. അബ്ദുൽ അസീസ്, പി.വി. പ്രകാശൻ, എ.ആർ. ജിതേന്ദ്രൻ, പി.കെ. രാധാകൃഷ്ണൻ, പി.കെ. അബ്ദുൽ സലാം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.