പോളിയോ കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റു രോഗങ്ങൾക്കുള്ള മരുന്നും കൊടുക്കാം

കണ്ണൂർ: പോളിയോ വാക്സിൻ കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റു രോഗങ്ങൾക്കുള്ള മരുന്നും കൊടുക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ അഞ്ചുവയസ്സിന് താഴെയുള്ള 26 ലക്ഷത്തോളം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകാനാണ് വകുപ്പി​െൻറ ലക്ഷ്യം. 2014ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്തമായി പ്രഖ്യാപിച്ചെങ്കിലും അയൽരാജ്യങ്ങളിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യയിൽ രോഗസാധ്യത ഒഴിവാക്കാനാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്കായി മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരേദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി രോഗാണുസംക്രമണം തടയുന്നതിനാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ നടത്തുന്നത്. രോഗപ്രതിരോധ ചികിത്സ പട്ടികപ്രകാരം പോളിയോ തുള്ളിമരുന്ന് ലഭിച്ച കുട്ടികൾക്ക് പോളിയോ രോഗത്തിനെതിരെ വ്യക്തിഗത രോഗപ്രതിരോധശക്തി ലഭിക്കുന്നുണ്ടെങ്കിലും പോളിയോ രോഗാണുസംക്രമണം തടയുന്നതിന് പൾസ് പോളിയോ പരിപാടിയിലൂടെ നൽകുന്ന തുള്ളിമരുന്നും അത്യാവശ്യമാണ്. ദേശീയ പൾസ് പോളിയോ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ നവജാതശിശുക്കൾക്കും പൾസ് പോളിയോ വാക്സിൻ നൽകുന്നു. കഴിഞ്ഞ 30 വർഷമായി ഉപയോഗത്തിലുള്ളതും തീർത്തും സുരക്ഷിതവുമായ തുള്ളിമരുന്ന് വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികൾക്കും കൊടുക്കാമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കണ്ണൂരിൽ സജ്ജീകരിച്ചത് 1898 ബൂത്തുകൾ കണ്ണൂർ: പോളിയോ തുള്ളിമരുന്ന് നൽകുന്നതിന് സർക്കാർ ആശുപത്രികൾ, സി.എച്ച്.സികൾ, പി.എച്ച്.സികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അംഗൻവാടികൾ, സ്കൂളുകൾ, സ്വകാര്യ ആശുപത്രികൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലായി 1898 ബൂത്തുകളാണ് കണ്ണൂർ ജില്ലയിൽ സജ്ജീകരിച്ചത്. ആരോഗ്യവകുപ്പി​െൻറ കണക്കുപ്രകാരം ജില്ലയിൽ അഞ്ചുവയസ്സിനു താഴെയുള്ള 1,87,233 കുട്ടികളും ഇതരസംസ്ഥാനക്കാരുടെ 1157 കുട്ടികളുമുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാപ്രവർത്തകർ, കുടുംബശ്രീ വളൻറിയർമാർ, അംഗൻവാടി ജീവനക്കാർ, നഴ്സിങ് വിദ്യാർഥികൾ, സന്നദ്ധസംഘടന പ്രതിനിധികൾ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളൻറിയർമാരും സൂപ്പർവൈസർമാരും വാക്സിൻ വിതരണത്തിൽ പങ്കാളികളായി. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ 55 ട്രാൻസിറ്റ് ബൂത്തുകളും 178 മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.