സർക്കാറി​െൻറ രാഷ്​ട്രീയം നടപ്പാക്കാനുള്ളതല്ല ഉദ്യോഗസ്​ഥർ ^മന്ത്രി ശശീന്ദ്രൻ

സർക്കാറി​െൻറ രാഷ്ട്രീയം നടപ്പാക്കാനുള്ളതല്ല ഉദ്യോഗസ്ഥർ -മന്ത്രി ശശീന്ദ്രൻ കണ്ണൂർ: സർക്കാറി​െൻറ രാഷ്ട്രീയം നടപ്പാക്കാനുള്ളതല്ല ഉദ്യോഗസ്ഥരെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ രണ്ടാമത് ജില്ല സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവിസിലിരിക്കുന്ന കാലവും അല്ലാത്ത കാലവും സഘടനകളിൽ പ്രവർത്തിക്കുന്നത് രണ്ടുതരത്തിൽ കാേണണ്ടതുണ്ട്. സർവിസിലിരിക്കുേമ്പാൾ സമൂഹത്തി​െൻറ ചില വിലയിരുത്തലുകൾ പൊലീസ് പ്രവർത്തനത്തെ ബാധിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. അസംതൃപ്തിയാണ് വ്യാപകമായി നിലനിൽക്കുന്നത്. അസംതൃപ്തരായ ഉദ്യോഗസ്ഥവൃന്ദം ഭരണകൂടത്തിന് ഉൗർജം നൽകുകയില്ല. കെ.പി.പി.എയുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസിഡൻറ് യു. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് എം. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പൊലീസ് ആസ്ഥാനം ഡെപ്യൂട്ടി കമാൻഡൻറ് ടി.കെ. സാഗുൽ, കെ.വി. കൃഷ്ണൻ, പി. രമേശൻ, കെ. രാജേഷ്, കെ.വി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ തിരുവാത്ത് അനുസ്മരണം അവതരിപ്പിച്ചു. സെക്രട്ടറി ഒ.വി. ജനാർദനൻ സ്വാഗതവും പി. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.ടി. സെയ്ത് ഉദ്ഘാടനം ചെയ്തു. യു. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, ഒ.വി. ജനാർദനൻ, പി. രവി, എ. സുമിത്രൻ എന്നിവർ സംസാരിച്ചു. കെ. രാജൻ സ്വാഗതവും എം.വി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വിരമിച്ച പൊലീസുകാർക്ക് വൺ റാങ്ക് വൺ പെൻഷൻ അനുവദിക്കുക, ഒമ്പതാം ശമ്പള കമീഷനിലെ നാലാം ഗ്രേഡ് അനുവദിക്കുക, ഒമ്പതാം ശമ്പള കമീഷൻ പ്രകാരം അർഹരായ മുഴുവൻ വിരമിച്ചവർക്കും ട്രെയിനിങ് ആനുകൂല്യം അനുവദിക്കുക, സെൻട്രൽ കാൻറീനിലെ ക്രമക്കേട് അന്വേഷിക്കുക, വിരമിച്ചവർക്ക് സൗജന്യ ചികിത്സക്ക് പദ്ധതി ആരംഭിക്കുക, ജില്ല പൊലീസ് ആസ്ഥാനത്ത് വിശ്രമ കേന്ദ്രം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.