കൈത്തറി തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ -^കോടിയേരി ബാലകൃഷ്ണൻ

കൈത്തറി തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ --കോടിയേരി ബാലകൃഷ്ണൻ കല്യാശ്ശേരി: കൈത്തറി തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ നൽകാനുള്ള സംവിധാനം ഇടതു സർക്കാർ ഒരുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കല്യാശ്ശേരി കൈത്തറി വ്യവസായ സഹകരണ സംഘത്തി​െൻറ സുവർണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറി​െൻറ തെറ്റായ നയം മൂലമാണ് കൈത്തറി തൊഴിലാളികൾ പ്രതിസന്ധിയിലായത്. കൈത്തറി തൊഴിലാളികൾക്ക് സ്ഥിരവേതന സംവിധാനമൊരുക്കാൻ ശ്രമം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇ.പി. ജയരാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യകാല മെംബർമാരെ ടി.വി. രാജേഷ് എം.എൽ.എ ആദരിച്ചു. കെ.ടി. അബ്ദുൽ മജീദ്, ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, ടി. ചന്ദ്രൻ, ടി.ടി. ബാലകൃഷ്ണൻ, കെ.വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായുള്ള കുടുംബസംഗമം നാടൻകല അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓർമച്ചെപ്പ് എന്ന പേരിൽ പഴയകാല മെംബർമാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയും കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.