ദയാവധം നിയമം മൂലം അനുവദിക്കുന്നത് പുന:പരിശോധിക്കണം -കെ.എൻ.എം കണ്ണൂർ: ഗുരുതരമായ രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരെ ഉപാധികളോടെ ദയാവധം നടത്താൻ അനുവദിക്കുന്ന നിയമ നിർമാണം മനുഷ്യത്വപരവും സാമൂഹികവുമായ ബന്ധങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് കണ്ണൂരിൽ ചേർന്ന മുജാഹിദ് ജില്ല പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. കെ.എൻ.എം നേതൃത്വത്തിൽ ആവിഷ്കരിക്കുന്ന വിഷൻ 2022 പദ്ധതിയുടെ ആസൂത്രണവും ക്രമങ്ങളും കൺവെൻഷൻ വിലയിരുത്തി. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹീം ഹാജി എലാങ്കോട് അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന സംഘടന സെഷൻ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. എ. അസ്ഗറലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. സുൽഫിക്കർ അലി, പ്രഫ. എൻ.വി. സക്കരിയ അരീക്കോട്, സി. മുഹമ്മദ് സലീം സുല്ലമി, ശമീമ ഇസ്‌ലാഹിയ, അബ്ദുൽ ജലീൽ മാമാങ്കര, കെ.എം.എ. അസീസ്, മഹ്മൂദ് വാരം, നൗഷാദ് സ്വലാഹി, സഫ്വാൻ ചാലാട്, കെ.പി. ഷരീഫ ടീച്ചർ, അബ്ദുൽ ഖയ്യൂം പുന്നശ്ശേരി, ഇസ്ഹാഖലി കല്ലിക്കണ്ടി, സി.എച്ച്. ഇസ്മായിൽ ഫാറൂഖി, അലി ശ്രീകണ്ഠപുരം, അബ്ദുലത്തീഫ് വെള്ളൂർ, യാക്കൂബ് എലാങ്കോട്, സി.ടി. ബഷീർ, ഫൈസൽ പി.എ മുഴപ്പിലങ്ങാട്, അബ്ദുൽ ഷുക്കൂർ സ്വലാഹി, അബ്ദുറഷീദ് ടമ്മിട്ടോൺ, കബീർ കരിയാട്, റാഷിദ് കാനിച്ചേരി, മുഹമ്മദ് അക്രം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.