സൗജന്യ കടൽ നീന്തൽ പരിശീലനവുമായി ചാൾസൺ സ്വിമ്മിങ്​ അക്കാദമി

കണ്ണൂര്‍: ചാള്‍സൺ സ്വിമ്മിങ് അക്കാദമി ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ സൗജന്യ കടല്‍ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. പയ്യാമ്പലത്ത് നടന്ന പരിശീലന പരിപാടി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. സാഹസിക അക്കാദമി സ്‌പെഷല്‍ ഓഫിസര്‍ പ്രണിത ഫ്ലാഗ്ഓഫ് ചെയ്തു. ജല അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തല്‍ പരിശീലനം നടത്തുന്നത്. പൂളുകളിലും കുളങ്ങളിലും കടലുകളിലും നീന്തല്‍ പരിശീലിപ്പിക്കുന്നതി​െൻറ തുടര്‍ച്ചയായാണ് അക്കാദമി പയ്യാമ്പലത്തും പരിശീലനം നടത്തുന്നത്. ജില്ലയില്‍ ചൂട്ടാട് ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, കവ്വായി കായല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശീലനം നടത്തിയ അക്കാദമി പയ്യാമ്പലത്ത് മൂന്നാം തവണയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നാവികസേന പരിശീലകൻ കെ.വി. അശോകൻ, ചാള്‍സൺ ഏഴിമല എന്നിവരാണ് പരിശീലകർ. 2018ല്‍ കുറഞ്ഞത് 2000 പേരെയെങ്കിലും നീന്തല്‍ പഠിപ്പിക്കണമെന്നാണ് ലക്ഷ്യമെന്ന് അക്കാദമി ചെയര്‍മാന്‍ ചാള്‍സണും ഡയറക്ടര്‍ കെ.വി. അശോകനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.