തലശ്ശേരി: കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ കെ. അഭിനേഷിെൻറ ഓൾറൗണ്ട് പ്രകടനത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്ചെയ്ത എരിപുരം ക്രിക്കറ്റ് ക്ലബ് 36.5 ഓവറിൽ 178 റൺസിന് എല്ലാവരും പുറത്തായി. എരിപുരത്തിനുവേണ്ടി ക്യാപ്റ്റൻ പി. വിനൂപ് 49 റൺസെടുത്തു. ഫോർട്ടിന് വേണ്ടി കെ. അഭിനേഷ് 31 റൺസിന് അഞ്ചുവിക്കറ്റ് വീഴ്ത്തി. മറുപടിയായി ഫോർട്ട് ക്രിക്കറ്റ് ക്ലബ് 42.3 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ഫോർട്ടിന് വേണ്ടി പി. ദിൽജിത്ത് പുറത്താകാതെ 46 റൺസും കെ. അഭിനേഷ് പുറത്താകാതെ 36 റൺസും എടുത്തപ്പോൾ സഹീദ് അഹമ്മദ് എരിപുരത്തിന് വേണ്ടി 20 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. കെ. അഭിനേഷിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.