തലശ്ശേരി: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു. ജില്ല സമിതിയംഗം സി.ടി. താഹിറ അധ്യക്ഷതവഹിച്ചു. മുതിർന്നവരോടുള്ള പെരുമാറ്റ മര്യാദകൾ എന്ന വിഷയത്തിൽ കണ്ണൂർ ഹൃദയാരാം കൗൺസലിങ് സെൻററിലെ മനഃശാസ്ത്ര വിദഗ്ധ ഷഹനാസ് ക്ലാസെടുത്തു. സാമൂഹികസേവന രംഗത്ത് നിശ്ശബ്ദ സേവനം നടത്തുന്ന തങ്കമ്മ ടീച്ചർ, ഗിരിജ ടീച്ചർ, പത്മ രാമചന്ദ്രൻ, കാർത്തി നാരായണൻ, എം.പി. റംല എന്നിവരെ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയവർ വിവിധ മേഖലകളിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത് സദസ്സിന് ഹൃദ്യമായ അനുഭവമായി. ടി. ഷബിന, സൈനബ് സമീറ, ആമിന സഫറുല്ല, ആമിന ബീവി എന്നിവർ സംസാരിച്ചു. ഏരിയ കൺവീനർ സി.പി. ഷെമിദ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.