സൂരംബയലിൽ സി.പി.എം--ബി.ജെ.പി സംഘർഷം കുമ്പള: സൂരംബയലിൽ സി.പി.എം-ബി.ജെ.പി സംഘർഷം. സി.പി.എം അധീനതയിലുള്ള കൈരളി ക്ലബ് തകർത്തതോടെയാണ് സംഘർഷം ഉടലെടുത്തത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ നായ്ക്കാപ്പിൽനിന്നും സംഘടിച്ചെത്തിയ സംഘം ക്ലബ് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘട്ടനത്തിൽ സി.പി.എം പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ കുമ്പള കണ്ടങ്കരടുക്കയിലെ മനോഹരൻ (26), സൂരംബയലിലെ സുനിൽ കുമാർ (25) എന്നിവരെ പരിക്കുകളോടെ കുമ്പളയിലെ ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.