ഹാദിയ ശഫിനൊപ്പം കൊല്ലത്തെ വീട്ടിലെത്തി

ഹാദിയ ശഫിനൊപ്പം കൊല്ലത്തെ വീട്ടിലെത്തി കൊല്ലം: ഹാദിയയുമായി ഭര്‍ത്താവ് ശഫിന്‍ ജഹാന്‍ കൊല്ലത്തെ വീട്ടിലെത്തി ബന്ധുമിത്രാദികളെ കണ്ടു. ഞായറാഴ്ച രാവിലെയോടെയാണ് ഇരുവരും കൊല്ലം ചാത്തിനാംകുളം ജുമാമസ്ജിജിന് സമീപത്തുള്ള വീട്ടിലെത്തിയത്. ബന്ധുക്കളടക്കം നിരവധിപേർ സ്വീകരിക്കാനെത്തിയിരുന്നു. ഇരുവരും എത്തുന്നതിനുമുമ്പ് തന്നെ വീടിനും സമീപവും പൊലീസ് ശക്തമായ സുരക്ഷാ സംവിധാമൊരുക്കി. ഉച്ചക്ക് ബന്ധുക്കള്‍ക്കൊപ്പം ആഹാരം കഴിച്ചശേഷമാണ് കോഴിക്കോട്ടേക്ക് മടങ്ങിയത്. സേലത്തെ കോളജില്‍നിന്ന് മൂന്ന് ദിവസത്തെ അവധിയിലാണ് ഹാദിയ ശഫിനൊപ്പം കേരളത്തിലേക്ക് വന്നത്. ശനിയാഴ്ചയാണ് ശഫി​െൻറയും ഹാദിയയുടെയും വിവാഹം അസാധുവാക്കിയ ഹൈകോടതിവിധി സുപ്രീം കോടതി റദ്ദാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.