പയ്യന്നൂർ: മാറുന്ന കാലത്തിെൻറ കാഴ്ചശീലങ്ങൾക്കപ്പുറത്ത് ആസുരമായ വർത്തമാനത്തിെൻറ കഥകൾ പറഞ്ഞ് 'ഉരി നെല്ല്' നാടകം അരങ്ങിൽ. വെള്ളൂർ കണിയേരി ജനകീയ വായനശാല പ്രവർത്തകരാണ് വായനശാല ഗ്രാമോത്സവത്തിെൻറ ഭാഗമായി നാടകം അരങ്ങിലെത്തിച്ചത്. പുതിയകാലത്തെ ഭക്ഷ്യ സംസ്കാരം, ആസുരമായ വർത്തമാനകാലം എന്നിവയെല്ലാം അറുപതുകളിലെ ഗ്രാമക്കാഴ്ചകളിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നു. ഇത്തിരി മണ്ണും നെല്ലും പ്രതിരോധത്തിനായി കരുതി വെക്കുന്നില്ലെങ്കിൽ വരും തലമുറക്ക് പ്രതീക്ഷിക്കാൻ ഒന്നുമുണ്ടാവില്ലെന്ന് നാടകം ഓർമിപ്പിക്കുന്നു. നാട്ടുനന്മയിലേക്കുള്ള ഈ തിരിഞ്ഞുനടത്തമാണ് നാടകത്തെ വ്യതിരിക്തമാക്കുന്നത്. വയൽക്കരയിൽ കെട്ടിയുണ്ടാക്കിയ തുറന്ന വേദിയിലാണ് നാടകം അരങ്ങേറിയത്. വെള്ളൂരിലും സമീപ ഗ്രാമങ്ങളിലുമുള്ള 50ഓളം പേരാണ് അഭിനേതാക്കൾ. പ്രദീപ് മണ്ടൂരാണ് രചനയും സംവിധാനവും. രവി പട്ടേന ദീപസംവിധാനവും സി. സുരേശൻ, മഹേഷ് രാമന്തളി എന്നിവർ രംഗപടവും നിർവഹിച്ചു. റൂബി വെള്ളൂർ, സുനിൽ അന്നൂർ, സജി സരിഗ, സുധീർ ബാബുട്ടൻ, കെ. സുനിൽ, കെ.ടി. ശ്രീഹുൽ, കെ.പി. ബാബു എന്നിവരും പിന്നണിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.