കപ്പണ ആദിവാസി കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം compose item

ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ കപ്പണ ആദിവാസി കോളനിയിൽ 15 ദിവസമായി കുടിവെള്ളവിതരണം തടസ്സപ്പെട്ടു. മലയോരഹൈവേ നിർമാണപ്രവർത്തനങ്ങൾക്കിടയിൽ പൈപ്പ് പൊട്ടിയതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ, പൊട്ടിയ പൈപ്പ് പുനർനിർമിക്കാൻ 15 ദിവസമായിട്ടും അധികൃതർ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ കുത്തനെയുള്ള കയറ്റം കയറി തലച്ചുമടായാണ് കോളനിയിൽ വെള്ളമെത്തിക്കുന്നത്. ആലക്കോട് ടൗണിലെ എ.ടി.എമ്മുകൾ നോക്കുകുത്തിയായി ആലക്കോട്: ആലക്കോട് ടൗണിലെ എ.ടി.എമ്മുകൾ നോക്കുകുത്തിയായതോടെ ഇടപാടുകാർ ദുരിതത്തിൽ. കഴിഞ്ഞദിവസം രാവിലെ മുതൽ എസ്.ബി.െഎ, സിൻഡിക്കേറ്റ് ബാങ്ക് അവധിയായതിനാൽ പണം പിൻവലിക്കാൻ എ.ടി.എമ്മുകളിൽ എത്തിയവർ നിരാശരായി. മലയോരത്തെ വിവിധ പ്രദേശങ്ങളിൽനിന്നെത്തിയവർക്ക് പണം പിൻവലിക്കാൻ കരുവൻചാൽ വരെ യാത്ര ചെയ്യേണ്ടിവന്നു. തുടർച്ചയായി രണ്ട് അവധിദിവസങ്ങളായിട്ടും ആവശ്യത്തിന് പണം നിറക്കാൻ തയാറാകാത്ത ബാങ്ക് അധികൃതരുടെ നടപടി വ്യാപകപ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.