പഴയങ്ങാടിയിൽ താവത്ത്‌ ബാറിൽ ആക്രമണം

പഴയങ്ങാടി: പഴയങ്ങാടി പാലത്തിനടുത്തായി താവത്ത്‌ പ്രവർത്തിക്കുന്ന പ്രതീക്ഷ ബാറിൽ സംഘം ചേർന്ന് ആക്രമണം. ശനിയാഴ്ച രാത്രി 11.30ഒാടെ ബാറിലെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്‌. ബാറി​െൻറ കതക്‌, ജനൽചില്ലുകൾ എന്നിവ അടിച്ചുതകർത്തു. ബാറിലെ നിരവധി സാധനസാമഗ്രികളും തകർന്നിട്ടുണ്ട്‌. കഴിഞ്ഞദിവസം ബാറിൽനിന്ന് അരലിറ്റർ മദ്യം മോഷ്ടിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ യുവാവിന് പരിക്കേറ്റിരുന്നു. ഇതി​െൻറ തുടർച്ചയാണ് ശനിയാഴ്ച രാത്രിയിലെ ആക്രമണമെന്നു കണ്ണപുരം പൊലീസ്‌ പറഞ്ഞു. മൂന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും കൗണ്ടറിൽനിന്ന് 50,000 രൂപയും 19,000 രൂപയുടെ മദ്യവും കവർന്നതായും ബാറുടമ കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.