കേളകം: ആനമതിൽ പദ്ധതി രണ്ടാംഘട്ടത്തിന് സർക്കാർ അനുമതി നൽകിയതോടെ പദ്ധതി നടത്തിപ്പിനായി രൂപവത്കരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിർമാണപ്രവർത്തനം തിങ്കളാഴ്ച തുടങ്ങാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 13.6 കോടി െചലവിട്ട് വളയഞ്ചാൽ മുതൽ കരിയങ്കാപ്പ് വരെ ഒമ്പതര കിലോമീറ്റർ മതിൽനിർമാണം പൂർത്തിയാക്കിയിരുന്നു. ബാക്കിവന്ന 1.45 കോടി െചലവിട്ട് രണ്ടാംഘട്ടമായി കരിയങ്കാപ്പ് മുതൽ- രാമച്ചി വനാതിർത്തിയിൽ മതിൽ നിർമിക്കാനാണ് നടപടികൾ പൂർത്തിയായത്. പദ്ധതി നടത്തിപ്പിനായി സൈമൺ മേലെക്കുറ്റ് ചെയർമാനും ജോർജ്കുട്ടി കുപ്പക്കാട്ട് ജനറൽ കൺവീനറുമായി 20 അംഗ ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണചുമതല. ക്ഷീരസംഘം ഹാളിൽ ചേർന്ന ജനകീയ കമ്മിറ്റി യോഗത്തിൽ ചെയർമാൻ മേലെക്കുറ്റ് സൈമൺ അധ്യക്ഷതവഹിച്ചു. കൺവീനർ ജോർജ്കുട്ടി കുപ്പക്കാട്ട് പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് മെംബർ സിന്ധു മുഞ്ഞനാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.