ഇരിട്ടി: വില്ലെടുത്ത് തുടർച്ചയായി വിജയം കൊയ്യുകയാണ് ഇരിട്ടി പുതുശ്ശേരി സ്വദേശിനിയായ അനാമിക സുരേഷ്. കോതമംഗലത്ത് നടന്ന സംസ്ഥാന സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ റീകർവ് വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്വർണമെഡലും നേടിയ അനാമിക നാഷനൽ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടി. മുൻവർഷങ്ങളിലും ജൂനിയർ, സബ്‌ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജില്ല--സംസ്ഥാന തലങ്ങളിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. പുതുശ്ശേരിയിലെ സുരേഷ്- -കൃഷ്ണ ദമ്പതികളുടെ രണ്ടാമത്തെ പുത്രിയായ അനാമിക പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പേരാവൂർ തുണ്ടിയിലെ സാന്ത്വനം സ്പോർട്സ് ക്ലബിലായിരുന്നു അമ്പെയ്ത്തിെൻറ ബാലപാഠങ്ങൾ പരിശീലിച്ചത്. ഇപ്പോൾ വയനാട് സ്പോർട്സ് അക്കാദമിയിലെ ആർച്ചറി പരിശീലകൻ ഒ.ആർ. രഞ്ജിത്തിെൻറ കീഴിലാണ് പരിശീലനം. ഹൈദരാബാദിൽ പഠിക്കുന്ന ജ്യേഷ്ഠത്തി ആത്മിക സുരേഷും ആർച്ചറിയിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. അതേസമയം, സ്വന്തമായി ഒരു വില്ലെന്ന മോഹം ഇപ്പോഴും മനസ്സിലൊതുക്കുകയാണ് അനാമിക. വിദേശത്തുനിന്ന് വരുന്ന വില്ലിന് രണ്ടുലക്ഷം രൂപയോളമാണ് വില. തെൻറ മാതാവിെൻറ രോഗവും സഹോദരിയുടെ പഠനവും മൂലം കടക്കെണിയിൽപെട്ടുഴലുന്ന കാർപെൻറർ തൊഴിലാളിയായ പിതാവിന് ഈതുക കണ്ടെത്താൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.