പുഴയോര സ്‌നേഹയാത്ര

ഇരിട്ടി: ഊവാപ്പള്ളി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹബാവലി പുഴസംരക്ഷണ നടത്തി. പാലപ്പുഴ കൂടലാടുനിന്നാരംഭിച്ച സ്‌നേഹയാത്ര മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബുജോസഫ് ഉദ്ഘാടനം ചെയ്തു. പുഴയെ കാക്കാന്‍ പുഴക്കൊപ്പം വീണ്ടെടുക്കാം കാത്തുവെക്കാം എന്ന സന്ദേശവുമായാണ് പുഴസംരക്ഷണ പരിപാടി. പാലപ്പുഴ കൂടലാടുനിന്നാരംഭിച്ച് പായംമുക്കില്‍ സമാപിച്ചു. ഇരിട്ടി ഗ്രീന്‍ലീഫ്, അത്തിത്തട്ട് ഗ്രാന്മ പുരോഗമന കലാസാഹിത്യ സംഘം, പ്രഭാത് കലാസാംസ്‌കാരിക വേദി, നളന്ദ കലാസാഹിത്യവേദി, പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉറവ പരിസ്ഥിതി ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഊവാപ്പള്ളി ഫ്രൻഡ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, മണത്തണകൂട്ടം തുടങ്ങി പത്തിലധികം ക്ലബുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. സംഘാടകസമിതി ചെയര്‍മാന്‍ പി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. പരിസ്ഥിതിപ്രവര്‍ത്തകന്‍ വി.ആര്‍. വിനയരാജ്, സംവിധായകന്‍ ജോയി തോമസ്, രാജീവ് നടുവനാട്, അബു ഊവാപ്പള്ളി, കെ.വി. റഷീദ്, ടി. സുരേന്ദ്രൻ, വി. ഷാജി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.