വയർലെസിൽ അസഭ്യം: ടൗൺ പൊലീസ്​ കേസെടുത്തു

കണ്ണൂർ: വയർലെസിൽ ഡിവൈ.എസ്.പിയെ അസഭ്യം വർഷിച്ച സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷനുകളില്‍ ദിവസവും രാവിലെ ജില്ല പൊലീസ് മേധാവി വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയാറുണ്ട്. സ്റ്റേഷനുകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ച പരാതികൾ, രജിസ്റ്റര്‍ചെയ്ത കേസുകൾ, അറസ്റ്റുകൾ, സമന്‍സ് നടപ്പാക്കല്‍ തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിയാറുള്ളത്. ജില്ല പൊലീസ് മേധാവി ഓഫിസിലില്ലാത്ത ദിവസങ്ങളിൽ എ.എസ്.പിയോ ഡിവൈ.എസ്.പിയോ ആണ് വിളിക്കുക. ഇത്തരത്തില്‍ ഞായറാഴ്ച രാവിലെ കണ്ണൂർ ഡിവൈ.എസ്.പി മാലൂര്‍ സ്റ്റേഷനില്‍ വിളിച്ച് വിവരമെടുത്തതിന് ശേഷമാണ് വയർലെസിലൂടെ അസഭ്യവർഷമുണ്ടായത്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഷുഹൈബ് വധക്കേസ് അന്വേഷണസംഘത്തില്‍ അംഗമായ ഡിവൈ.എസ്.പിയെ ആണ് അസഭ്യം പറഞ്ഞത്. 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിലെ തമാശരംഗം കണ്ണൂരിൽ ആവർത്തിക്കുകയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ സംഭവത്തെക്കുറിച്ച് വാർത്തകൾ പരന്നത്. പൊലീസുകാര​െൻറ അശ്രദ്ധകാരണം നഷ്ടപ്പെടുന്ന വയര്‍ലെസ് സെറ്റ് വഴി കമീഷണര്‍ക്ക് മദ്യപ​െൻറ ചീത്തവിളി കേള്‍ക്കേണ്ടിവരുന്ന സിനിമാരംഗമാണ് കണ്ണൂരിലുണ്ടായതെന്നാണ് ട്രോളർമാരുടെ കണ്ടെത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.