കണ്ണൂർ: ഷുഹൈബ് വധത്തിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെയുള്ള നടപടി പൊതുസമൂഹത്തിലുണ്ടായ തിരിച്ചടിയെ മറികടക്കാൻ. പാർട്ടി അംഗങ്ങളായ നാലുപേരെ അംഗത്വത്തിൽനിന്ന് പുറത്താക്കിയതൊഴിച്ചാൽ മറ്റ് ഏഴുപേർക്കെതിരെ ഒരു നടപടിയെടുക്കാനും പാർട്ടി നേതൃത്വത്തിനാവില്ല. മറ്റുപ്രതികളെല്ലാം പാർട്ടിയുടെയോ വർഗബഹുജന സംഘടനയുടെയോ നേതാക്കളുടെ ബന്ധുക്കളും അനുയായികളുമാണ്. എസ്.എഫ്.െഎ ജില്ല സെക്രട്ടറിയുടെ സഹോദരനും പ്രതിപ്പട്ടികയിലുണ്ട്. ഇവർക്കാവശ്യമായ നിയമസഹായം ചെയ്തുകൊടുക്കുന്നതിൽനിന്ന് പാർട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ല. നേരേത്ത ജില്ലയിലുണ്ടായ സമാന സംഭവങ്ങളിലെല്ലാം നിയമസഹായം നൽകിയിട്ടുമുണ്ട്. ഷുഹൈബ് വധക്കേസിൽ പ്രതികളായ ആകാശ് തില്ലേങ്കരി, ടി.കെ. അസ്കർ, കെ.എസ്. അഖിൽ, സി.എസ്. ദീപ്ചന്ദ് എന്നിവരെയാണ് പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായ വിവരം കഴിഞ്ഞദിവസം പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും സാന്നിധ്യത്തിൽ നടന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് പാർട്ടി അംഗത്വത്തിൽനിന്ന് സംഭവത്തിലുൾെപ്പട്ടുവെന്ന് കണ്ട നാലുപേരെ പുറത്താക്കിയത്. പാർട്ടി പ്രാദേശിക നേതൃത്വത്തിന് ഷുഹൈബ് വധത്തിൽ ബന്ധമില്ലെന്ന ഉറച്ചനിലപാടാണ് പാർട്ടി ജില്ല നേതൃത്വം പറഞ്ഞുവരുന്നത്. സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുന്നതോടെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതുൾെപ്പടെ ഇൗ പ്രചാരണത്തിന് ബലം നൽകുമെന്നും നേതൃത്വം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.