മാതൃക സ്​കൂളിൽ 25 താൽക്കാലിക ജീവനക്കാർക്ക്​ ശമ്പളമില്ല

കാസർകോട്: പരവനടുക്കം ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 25 താൽക്കാലിക അധ്യാപക-അനധ്യാപക ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളമില്ല. സ്കൂൾ കോമ്പൗണ്ടിനകത്ത് താമസിച്ച് ജോലി ചെയ്യുന്ന ജീവനക്കാരാണ് മൂന്നുമാസമായി ചെലവിന് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ശമ്പള അക്കൗണ്ട് മാറിയതാണ് കാരണമെന്ന് പറയുന്നു. സ്പാർക്കിലെ പഴയ അക്കൗണ്ടിൽ ബിൽ നടപടിക്രമങ്ങൾ സ്വീകരിക്കുന്നുവെങ്കിലും ട്രഷറി അധികൃതർ പണം അനുവദിക്കുന്നില്ലത്രെ. ട്രഷറി നിർദേശിച്ച് പുതിയ അക്കൗണ്ടിൽ ബിൽ നടപടികൾ പൂരിപ്പിക്കുേമ്പാൾ 'നോ ബഡ്ജറ്റ് പ്രൊവിഷൻ' എന്നാണ് കാണിക്കുന്നത്. മൂന്നുമാസമായി ഇൗ രീതിയിലാണ് പോകുന്നത്. എന്നാൽ, പിശക് എവിടെയാണെന്ന് കണ്ടുപിടിച്ച് പണം അനുവദിക്കാൻ ട്രഷറി അധികൃതർ തയാറാകുന്നില്ല എന്നാണ് പരാതി. ധനവകുപ്പി​െൻറ അനുമതിയില്ലെന്നാണ് ട്രഷറി അധികൃതർ പറയുന്നത്. താൽക്കാലിക ജീവനക്കാരുടെ പുതിയ അക്കൗണ്ട് സംസ്ഥാന തലത്തിൽ മാറിയിട്ടുള്ളതാണ്. പലയിടത്തും ശമ്പളം ലഭിച്ചിട്ടുമുണ്ട്. മോഡൽ സ്കൂളിലെ ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിക്കാത്തതെന്ന് അധ്യാപകർ പറഞ്ഞു. പട്ടികജാതി വകുപ്പി​െൻറ കീഴിലാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.