മംഗളൂരു--കൊച്ചുവേളി പ്രത്യേക ട്രെയിൻ 23 മുതൽ മംഗളൂരു: കൊച്ചുവേളിക്കും മംഗളൂരു ജങ്ഷനുമിടയിൽ പ്രത്യേക ട്രെയിൻ (06053) ഈ മാസം 23ന് തുടങ്ങും. കൊച്ചുവേളിയിൽനിന്ന് 23, 30 തീയതികളിൽ വൈകീട്ട് 6.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.10ന് മംഗളൂരുവിലെത്തും. 25, ഏപ്രിൽ ഒന്ന് തീയതികളിൽ വൈകീട്ട് 3.40ന് മംഗളൂരു വിടുന്ന ട്രെയിൻ (06054) പിറ്റേന്ന് രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും. എ.സി ടു ടയർ -ഒന്ന്, എ.സി ത്രീടയർ -രണ്ട്, സ്ലീപ്പർ -ഏഴ്, ജനറൽ -മൂന്ന്, ലഗേജ് -രണ്ട് എന്നിങ്ങനെയാണ് കോച്ചുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.