മംഗളൂരു: ടിപ്പുസുൽത്താനെതിരെ അപകീർത്തി പ്രസ്താവന നടത്തിയ കേന്ദ്ര സഹമന്ത്രി അനന്തകുമാർ ഹെഗ്ഡെ, ബി.ജെ.പി നേതാവ് ചിക്കമഗളൂരു എം.എൽ.എ സി.ടി. രവി എന്നിവർക്ക് ഹൈകോടതി നോട്ടിസ്. സ്വകാര്യ അന്യായം തള്ളിയ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് നടപടിക്കെതിരെ അലാം പാഷ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് ആർ.ബി. ബുദിഹാലിെൻറ നോട്ടിസ്. കഴിഞ്ഞ നവംബർ 10ന് കർണാടക സർക്കാർ ടിപ്പുജയന്തി ഔദ്യോഗികമായി ആചരിച്ചിരുന്നു. ഈ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിനെ വിമർശിച്ചു നടത്തിയ പരിഹാസപ്രസ്താവനയിലായിരുന്നു മന്ത്രിയുടെ വിവാദപരാമർശം. രവിയും സമാനപ്രസ്താവനയിറക്കി. ഇന്ദിരനഗർ പൊലീസ് സ്റ്റേഷനിൽ മന്ത്രിക്കും എം.എൽ.എക്കുമെതിരെ താൻ പരാതി ബോധിപ്പിച്ചിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്ന് ഹരജിക്കാരൻ ഹൈകോടതിയെ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.