മെഗാ ജോബ് ഫെസ്​റ്റ് നാളെ

കണ്ണൂർ: ജില്ല എംപ്ലോയബിലിറ്റി സ​െൻറർ ശനിയാഴ്ച കണ്ണൂർ എസ്.എൻ കോളജിൽ 'ലക്ഷ്യ 2018' മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ ഫെസ്റ്റ് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. 42ഓളം ഉദ്യോഗദായകർ പങ്കെടുക്കുന്ന ജോബ് ഫെസ്റ്റിൽ രണ്ടായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓട്ടോ മൊബൈൽ, ഐ.ടി എൻജിനീയറിങ്, എജുക്കേഷൻ ആൻഡ് െട്രയ്നിങ്, ഇൻഷുറൻസ്, ഫിനാൻഷ്യൽ സർവിസസ്, നഴ്സിങ്, റീട്ടെയിൽ മാനേജ്മ​െൻറ്, മാർക്കറ്റിങ് എന്നീ വിവിധ മേഖലകളിലേക്ക് ഇൻറർവ്യൂ നടക്കും. സ്വകാര്യമേഖലകളിൽ തൊഴിലന്വേഷിക്കുന്ന എസ്.എസ്.എൽ.സി അടിസ്ഥാനയോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അന്ന് എസ്.എൻ കോളജിൽ നേരിട്ട് ഹാജരായി സ്പോട്ട് രജിസ്േട്രഷൻ നടത്തി തൊഴിൽമേളയിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 2707610. .............................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.