കണ്ണൂർ: സ്ത്രീസമൂഹത്തിെൻറ മുന്നേറ്റത്തിെൻറയും കരളുറപ്പിെൻറയും അഭിമാനേബാധത്തിെൻറയും ഒാർമപ്പെടുത്തലും സന്ദേശവും പകർന്ന് നാടെങ്ങും സാർവദേശീയ വനിതാദിനം ആഘോഷിച്ചു. സുരക്ഷയും അന്തസ്സും കാത്തുസൂക്ഷിക്കാൻ സധൈര്യം സ്ത്രീസമൂഹം മുന്നോട്ടുകുതിക്കണമെന്ന ആഹ്വാനവുമായാണ് വിവിധ വനിതാ സംഘടനകളുടെയും സാമൂഹിക-സാംസസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ വനിതാദിനം കൊണ്ടാടിയത്. കണ്ണൂരിൽ വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ അവകാശപ്രഖ്യാപന റാലിയും വനിതാ കൂട്ടായ്മയും നടത്തി. മഹിള അസോസിയേഷൻ, വർക്കിങ് വിമൻസ് കോഒാഡിനേഷൻ കമ്മിറ്റി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മഹിള അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്തു. വി. സുജയ അധ്യക്ഷത വഹിച്ചു. എൻ. സുകന്യ, കെ.പി.വി. പ്രീത എന്നിവർ സംസാരിച്ചു. വനിതാ കൂട്ടായ്മയുടെ ഭാഗമായി വനിതകളുടെ കളരിപ്പയറ്റ്, സംഗീതശിൽപം എന്നിവയും അരങ്ങേറി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കോർപറേഷൻ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാചരണം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. യൂനിയൻ വനിതാ സബ് കമ്മിറ്റി പ്രസിഡൻറ് എം.കെ. വാണി അധ്യക്ഷത വഹിച്ചു. എം.പി. രമാവതി, കെ. മാലതി, പി. ഭാരതി, കെ. കാർത്യായനി എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാലയിൽ വനിതാ ജീവനക്കാരുടെ സംഘടനയായ ജ്വാലയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതദിനം സമുചിതമായി ആഘോഷിച്ചു. വനിതാ ജീവനക്കാർ അണിനിരന്ന 'ഞാൻ സ്ത്രീ' സംഗീതശിൽപം അവതരിപ്പിച്ചു. ഹ്രസ്വ ചിത്രപ്രദർശനം, ഗാനമേള എന്നിവയും അരങ്ങേറി. കേരള മഹിളാസംഘത്തിെൻറ ആഭിമുഖ്യത്തില്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഭരണഘടന സംരക്ഷിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി വനിതാകൂട്ടായ്മ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.കെ. ചിത്രലേഖ അധ്യക്ഷത വഹിച്ചു. സി.പി. ഷൈജന്‍, വെള്ളോറ രാജന്‍, കെ.എം. സപ്ന, കെ. മഹിജ എന്നിവര്‍ സംസാരിച്ചു. ടി.വി. ഗിരിജ, ദേവിക കൃഷ്ണന്‍, രേഷ്മ പരാഗന്‍, കെ.ടി. ഉഷാവതി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. പി.ഡബ്ല്യൂ.ഡി ഇറിഗേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബിെൻറ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. കണ്ണൂർ േപ്രാജക്ട് എക്സി. എൻജിനീയർ എം.ടി. രമാദേവി ഉദ്ഘാടനം ചെയ്തു. പഴശ്ശി എക്സി. എൻജിനീയർ എ.എം. സുലൈഖ അധ്യക്ഷത വഹിച്ചു. ഡോ. ഷർന ജയ്ലാൽ ക്ലാസെടുത്തു. സൂര്യ രമേശൻ, വി.ആർ. സിന്ധു, ഉമാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.